SWISS-TOWER 24/07/2023

Release | മദ്യനയ കേസിൽ ഒന്നര വര്‍ഷത്തിന് ശേഷം മനീഷ് സിസോദിയക്ക് ജാമ്യം; വിചാരണ തുടങ്ങാതെ ദീര്‍ഘകാലം ഒരാളെ ജയിലില്‍ ഇടാനുള്ള അവകാശമില്ലെന്ന് സുപ്രീം കോടതി

 
Supreme Court Grants Bail To Manish Sisodia, Says Right To Speedy Trial Denied In Liquor Policy Case
Supreme Court Grants Bail To Manish Sisodia, Says Right To Speedy Trial Denied In Liquor Policy Case

Photo Credit: X/Manish Sisodia

ADVERTISEMENT

മദ്യനയ കേസിലെ തീരുമാനം, മനീഷ് സിസോദിയക്ക് ജാമ്യം, സുപ്രീം കോടതി വിധി, രാഷ്ട്രീയ പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു.

ദില്ലി: (KVARTHA) ഒന്നര വര്‍ഷത്തിന് ശേഷം മദ്യനയ കേസില്‍ (Delhi Excise Policy Case) മുന്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് (Former Deputy Chief Minister of Delhi Manish Sisodia) സുപ്രീം കോടതി (Supreme Court) ജാമ്യം അനുവദിച്ചു. ജാമ്യ തുകയായി 2 ലക്ഷം രൂപ കെട്ടിവെക്കണമെന്നും പാസ്പോര്‍ട്ട് (Passport) സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിചാരണ തുടങ്ങാത്തത്തിന്റെ പേരില്‍ ദീര്‍ഘകാലം ഒരാളെ ജയിലില്‍ ഇടാനാകില്ലെന്നും അത് മൗലിക അവകാശത്തിന്റെ ലംഘനമാണെന്നും (Violation of Fundamental Rights) കോടതി നിരീക്ഷിച്ചു. ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിക്കരുതെന്ന ഇഡിയുടെ (Enforcement Directorate-ED) ആവശ്യവും കോടതി അംഗീകരിച്ചില്ല.

Aster mims 04/11/2022

സിബിഐ (CBI)യും ഇഡിയും (ED) രജിസ്റ്റര്‍ ചെയ്ത കേസില്‍ ഫെബ്രുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. സിബിഐ കേസിനെ ആധാരമാക്കിയെടുത്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ (Money Laundering Case) മാര്‍ച്ച് 9 നാണ് ഇഡി സിസോദിയയെ അറസ്റ്റ് ചെയ്തത്. കെജ്രിവാളിനെയും (Arvind Kejriwal) മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത സിബിഐയും ഇഡിയും സിസോദിയക്കെതിരെ കൃത്യമായ തെളിവുണ്ടെന്ന് (Evidence) കോടതിയില്‍ വാദിച്ചിരുന്നു.#ManishSisodia, #DelhiExcisePolicy, #SupremeCourt, #bail, #India, #politics, #AAP, #CBI

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia