Minister's Response | താനൂരിൽ വി അബ്ദുർ റഹ്‌മാന് പിന്തുണ നൽകിയെന്ന് എസ്ഡിപിഐയുടെ വെളിപ്പെടുത്തൽ; മറുപടിയുമായി മന്ത്രി 

 
 Minister V Abdurrahman, SDPI Allegations, Tanur Politics
 Minister V Abdurrahman, SDPI Allegations, Tanur Politics

Photo Credit: Facebook/ SDPI Kerala, V Abdurahiman

● നിയമസഭാ തിരഞ്ഞെടുപ്പിൽ താനൂരിൽ മന്ത്രി വി അബ്ദുർ റഹ്‌മാന് തങ്ങൾ പിന്തുണ നൽകിയെന്ന എസ്ഡിപിഐയുടെ വെളിപ്പെടുത്തൽ ചർച്ചയായി. 
● താനൂരിലെ വോടർമാരെ താൻ ഒരിക്കലും മറന്നിട്ടില്ലെന്നും, അത്തരമൊരു സമീപനം ഇനിയൊട്ട് ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പിച്ചു പറഞ്ഞു. 
● സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിനിടെ എസ്ഡിപിഐയുടെ ഈ വെളിപ്പെടുത്തൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്.

മലപ്പുറം: (KVARTHA) നിയമസഭാ തിരഞ്ഞെടുപ്പിൽ താനൂരിൽ മന്ത്രി വി അബ്ദുർ റഹ്‌മാന് തങ്ങൾ പിന്തുണ നൽകിയെന്ന എസ്ഡിപിഐയുടെ വെളിപ്പെടുത്തൽ ചർച്ചയായി. മന്ത്രി വി അബ്ദുറഹ്‌മാൻ താൻ വന്ന വഴി മറക്കരുതെന്നും എസ്ഡിപിഐ വിമർശിച്ചു. എ വിജയരാഘവന്റെ വർഗീയ പരാമർശങ്ങളെ പിന്തുണച്ചുകൊണ്ട് പാർടിയോടുള്ള കൂറ് തെളിയിക്കാനാണ് വി അബ്ദുറഹ്‌മാൻ ശ്രമിക്കുന്നതെന്ന ആരോപണവും എസ്ഡിപിഐ ഉന്നയിച്ചു. 

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വി അബ്ദുറഹ്‌മാൻ എങ്ങനെയാണ് വിജയിച്ചതെന്ന് ഓർക്കുന്നത് നന്നായിരിക്കുമെന്നും എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രടറിയേറ്റ് അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമെന്റിലെത്തിയത് മുസ്ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന എ വിജയരാഘവന്റെ പ്രസ്താവനയെ മന്ത്രി ശരിവെച്ച് രംഗത്തെത്തിയത് പിന്നാലെയാണ് എസ്ഡിപിഐ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.

എന്നാൽ, എസ്ഡിപിഐയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി വി അബ്ദുറഹ്‌മാൻ രംഗത്തെത്തി. താൻ മുസ്ലിം ലീഗ് - ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ടിനെക്കുറിച്ചാണ് മുൻപ് സംസാരിച്ചതെന്നും, ന്യൂനപക്ഷ വർഗീയതയെ എതിർക്കുക എന്നത് തന്നെയാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. താനൂരിൽ മുസ്ലിം ലീഗിനെതിരായ മത്സരത്തിൽ എല്ലാവരും സഹായിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

താനൂരിലെ വോടർമാരെ താൻ ഒരിക്കലും മറന്നിട്ടില്ലെന്നും, അത്തരമൊരു സമീപനം ഇനിയൊട്ട് ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പിച്ചു പറഞ്ഞു. താനൂരിൽ മുസ്ലിം ലീഗിനെതിരെ ഒരു ജനകീയ കൂട്ടായ്മ രൂപപ്പെട്ടിരുന്നു, അതാണ് തന്റെ വിജയത്തിന് അടിസ്ഥാനമെന്നും അബ്ദുറഹ്‌മാൻ വിശദീകരിച്ചു. താനൂരിന്റെ വികസനമാണ് തന്റെ ലക്ഷ്യമെന്നും, അത് നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിനിടെ എസ്ഡിപിഐയുടെ ഈ വെളിപ്പെടുത്തൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്.

#TanurPolitics, #VAbdurrahman, #SDPIClaim, #MinisterResponse, #MalappuramPolitics, #ElectionDebate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia