ശബരിമല സ്വർണ്ണക്കൊള്ള ജനവിധിയിൽ പ്രതിഫലിക്കും: കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജയിലിൽ കിടക്കുന്ന സി.പി.എം. നേതാക്കൾക്ക് സർക്കാർ സംരക്ഷണകവചം ഒരുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
● കൂടുതൽ പ്രതികളുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പിടികൂടാൻ സർക്കാർ തയ്യാറാകുന്നില്ല.
● മുൻ മന്ത്രിക്കെതിരായ ആരോപണത്തിൽ അന്വേഷണം നടത്തുന്നില്ലെന്നും ജനങ്ങൾ ഇതിൽ പ്രതിഷേധത്തിലാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
● വിലക്കയറ്റം, കാർഷിക മേഖലയിലെ തകർച്ച, തൊഴിലില്ലായ്മ, അഴിമതി എന്നിവയെല്ലാം ജനവിധിയിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ: (KVARTHA) ശബരിമല സ്വർണ്ണക്കൊള്ള കേസ് തെരഞ്ഞെടുപ്പിൽ ജനവിധി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഇരിട്ടിക്കടുത്തെ പായം പഞ്ചായത്തിലെ താന്തോട് പതിനാലാം വാർഡിലെ കടത്തുംകടവ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബൂത്തിൽ ഭാര്യസമേതം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'വലിയ പ്രതീക്ഷയിലാണ് ഐക്യ ജനാധിപത്യ മുന്നണി. തെക്കൻ കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം കൂടുതൽ ആവേശത്തോടെ വടക്കൻ ജില്ലകളിലെ പ്രചാരണം സമാപിച്ചു. നല്ല മുന്നൊരുക്കത്തോടെ യു ഡി എഫ് പ്രചാരണം തുടങ്ങി, നല്ല രീതിയിൽ തന്നെ പ്രചാരണം അവസാനിപ്പിക്കാൻ കഴിഞ്ഞു. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള വിലയിരുത്തലാകും ജനവിധി.' സണ്ണി ജോസഫ് പറഞ്ഞു.
ഹൈക്കോടതി നിർദ്ദേശപ്രകാരം ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കിടക്കുന്ന സി പി എം നേതാക്കൾക്കെതിരെ ചെറിയൊരു നടപടി പോലും എടുക്കാൻ സർക്കാർ തയ്യാറായില്ല. അവർക്ക് സംരക്ഷണകവചം ഒരുക്കിയിരിക്കുകയാണ്.
കൂടുതൽ പ്രതികളുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടും അവരെ പിടിക്കാൻ തയ്യാറില്ല. മുൻ മന്ത്രിക്കെതിരെയും ആരോപണമുയർന്നിട്ടും അന്വേഷിക്കാൻ തയ്യാറാകുന്നില്ല. ജനങ്ങൾ ഇതിൽ വലിയ പ്രതിഷേധത്തിലാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിലക്കയറ്റവും കാർഷിക മേഖലയിലെ തകർച്ചയും തൊഴിലില്ലായ്മയും അഴിമതിയും എല്ലാം തന്നെ സർക്കാരിനെതിരെയുള്ള ജനവിധിയിൽ പ്രതിഫലിക്കും. ശബരിമല സ്വർണക്കടത്ത് കേസിൽ കൂടുതൽ ഉന്നതൻമാർ പ്രതികളാണെന്ന് ഹൈക്കോടതി പറയുന്നു. ജയിലിൽ കിടക്കുന്ന പത്മകുമാറിന്റെ മൊഴിയിൽ മന്ത്രിയുണ്ടെന്ന് മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ പിന്നീട് അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടില്ല. മുൻ മന്ത്രിയെയും ചോദ്യം ചെയ്തിട്ടില്ല. പ്രതികളാക്കേണ്ടവരെ രക്ഷിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പാർട്ടി നടപടി സ്വീകരിക്കാൻ ഭയപ്പെടുന്നത് കൂടുതൽ നേതാക്കൾ പിടിക്കപ്പെടുമെന്ന് സി പി എം ഭയക്കുന്നത് കൊണ്ടാണെന്നും സണ്ണി ജോസഫ് ആരോപിച്ചു.
ഈ തെരഞ്ഞെടുപ്പ് വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ.
Article Summary: KPCC President Sunny Joseph states that the Sabarimala gold smuggling case will significantly influence the election verdict.
#SabarimalaGoldCase #KeralaElection #UDF #SunnyJoseph #KPCC
