RSS | നൂറാം വാർഷികത്തിൻ്റെ ഭാഗമായി സേവാ പ്രവർത്തനങ്ങളിലൂടെ ജനകീയ അടിത്തറ വിപുലീകരിക്കാൻ ആർഎസ്എസ്; കൂടുതൽ സന്നദ്ധ സേവന സംഘടനകൾ രൂപീകരിക്കും

 
RSS to Expand Public Base Through Service Activities on 100th Anniversary
RSS to Expand Public Base Through Service Activities on 100th Anniversary

Photo Credit: X/Friends of RSS

● രാജ്യത്ത് കൂടുതൽ സേവാ കേന്ദ്രങ്ങൾ ആരംഭിക്കും.
● രണ്ട് ലക്ഷത്തോളം സേവാ കേന്ദ്രങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
● രാജ്യത്ത് 83,129 ശാഖകൾ പ്രവർത്തിക്കുന്നു.

കണ്ണൂർ: (KVARTHA) ഇന്ത്യയിൽ സേവാ കേന്ദ്രങ്ങൾ വർധിപ്പിക്കാൻ ആർ.എസ്.എസ് തീരുമാനം. ബെംഗളൂരു ചന്ന ഹള്ളിയിൽ സമാപിച്ച മൂന്ന് ദിവസം നീണ്ടുനിന്ന ദേശീയ പ്രതിനിധി സമ്മേളനത്തിലാണ് നിർണായകമായ തീരുമാനം. രാജ്യത്ത് സേവാഭാരതിയുടെത് ഉൾപ്പെടെ പരിവാർ സംഘടനകളുടെ രണ്ട് ലക്ഷം സേവാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതു ഔദ്യോഗികമായി ആർ.എസ്.എസിൻ്റെ കീഴിൽ വരുന്ന രജിസ്റ്റർ ചെയ്ത സംഘടനകളാണ്. ഇതിനു പുറമേ പരിവാർ ബന്ധമുള്ള സ്ഥാപനങ്ങളുടെ കീഴിലും വിദ്യാഭ്യാസ അധ്യാത്മിക സംഘടനകളുടെ നിയന്ത്രണത്തിലും ചാരിറ്റബിൾ ട്രസ്റ്റായി നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. 

മാധവ സേവ മാനവ സേവയെന്ന സന്ദേശവുമായി ഇത്തരം സന്നദ്ധ സേവന കേന്ദ്രങ്ങൾ രാജ്യം മുഴുവൻ പടർന്നുപന്തലിക്കണമെന്നാണ് ആർ.എസ്.എസിൻ്റെ ലക്ഷ്യമെന്ന് രാഷ്ട്രീയ സ്വയം സേവക് നേതാവായ അഡ്വ. കെ.കെ ബലറാം പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ എല്ലാ തരം ജനങ്ങൾക്കും വേണ്ടിയുള്ളതാണ്. ഇത്തരം സംഘടനാ പ്രവർത്തനം സമാജത്തിൻ്റെ പുരോഗതിക്കു വേണ്ടി മാത്രമുള്ളതല്ല, മുഴുവനാളുകൾക്കും അതു അവർക്കു വേണ്ടിയുള്ള സംഘടനയാണെന്ന് തോന്നണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ബെംഗളൂരിൽ നടന്ന ദേശീയ പ്രതിനിധി സമ്മേളനം ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതാണ് ഉദ്ഘാടനം ചെയ്തത്. ആർഎസ് എസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 32 സംഘടനകളുടെ തലവൻമാർ നൂറാം വാർഷികത്തിൻ്റെ ഭാഗമായി നടത്തിയ സഭയിൽ പങ്കെടുത്തു. രണ്ടു വർഷത്തിലൊരിക്കൽ ചേരുന്ന അഖില ഭാരതീയ പ്രതിനിധി സഭയിലാണ് ആർഎസ്എസ് നിർണായക നയ രൂപീകരണവും പ്രഖ്യാപനവും നടത്താറുള്ളത്. മണിപ്പൂർ കലാപം, ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ട തുടങ്ങി ദേശീയവും അന്തർ ദേശീയവുമായ സുപ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്തുവെന്ന് ആർ.എസ്.എസ് ദേശീയ ജോയന്റ് സെക്രട്ടറി സി.ആർ. മുകുന്ദ  പറഞ്ഞു. 

20 മാസമായി മണിപ്പൂരിൽ മോശം സാഹചര്യമാണുള്ളത്. എന്നാൽ, കേന്ദ്ര സർക്കാറിന്റെ രാഷ്ട്രീയപരവും ഭരണപരവുമായ കാഴ്ചപ്പാടിന്റെ ഫലമായി ഇപ്പോൾ അവിടെ പ്രതീക്ഷ നിലനിൽക്കുന്നുണ്ട്. മണിപ്പൂരിലെ സാഹചര്യം ആർ.എസ്.എസ് വിലയിരുത്തിയിട്ടുണ്ട്. സാധാരണ ഗതിയിലേക്ക് മണിപ്പൂർ തിരിച്ചുവരാൻ സമയമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ ഐക്യത്തിനെതിരായ വെല്ലുവിളികളും ചർച്ചാവിഷയവും ദേശീയ പ്രതിനിധി സഭയിൽ ചർച്ചയായി. 

മണ്ഡല പുനർനിർണയത്തിനെതിരായ നീക്കവും ഭാഷാ വിവാദവും രാജ്യത്തെ തെക്ക്, വടക്ക് എന്ന രീതിയിൽ വിഭജിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ചില പ്രത്യേക സംസ്ഥാനങ്ങളിലടക്കം, ആർ.എസ്.എസിന്റെ നേതൃത്വത്തിൽ സൗഹാർദം തിരിച്ചുകൊണ്ടുവരാൻ ശ്രമം നടത്തുകയാണ്. രാജ്യത്ത് സജീവമായ 83,129 ശാഖകൾ പ്രവർത്തിക്കുന്നുണ്ടെന്നും ശാഖകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 10,000ത്തോളം വർധനയുണ്ടായെന്നും സി.ആർ. മുകുന്ദ പറഞ്ഞു. 

ആഗോളതലത്തിൽ ഹിന്ദു സംരക്ഷണം ലക്ഷ്യമിട്ട് പുതിയ പ്രമേയ രൂപവത്കരണവും സമ്മേളനത്തിൽ നടത്തിയിട്ടുണ്ട്. നൂറ് വർഷം പൂർത്തിയാക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘ് വിപുലമായി പരിപാടികളാണ് 2025-26 വർഷങ്ങളിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?

RSS has decided to expand its service centers across India to strengthen its public base as part of its 100th-anniversary celebrations. The decision was made during a national representatives' meeting in Bengaluru. The organization aims to increase its service activities and address national and international issues.

#RSS, #ServiceActivities, #India, #NationalMeeting, #HinduProtection, #Expansion

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia