RJD | മത്സരിക്കാൻ സിറ്റിങ് സീറ്റ് വിട്ടുകൊടുത്തു, എം വി ശ്രേയാംസ് കുമാറിൻ്റെ കേമംകൊണ്ട് നഷ്ടപ്പെട്ടു; ഇനി കരഞ്ഞിട്ടെന്ത് കാര്യം?
കാലാകാലങ്ങൾ മത്സരിച്ചിരുന്ന കോഴിക്കോട് ലോക് സഭാ സീറ്റ് സി.പി.എം പിടിച്ചെടുത്തപ്പോൾ അതിൽ മനം നൊന്ത് എൽ.ഡി.എഫിൽ നിന്ന് പുറത്തിറങ്ങിയ എം.പി വീരേന്ദ്രകുമാറിനും മകനും അഭയം നൽകിയത് യു.ഡി.എഫ് ആണ്
മിന്റാ മരിയ തോമസ്
(KVARTHA) ഇപ്പോൾ എന്തിൻ്റെ പേരിൽ ആണ് ആർജെഡി നേതാവ് എം വി ശ്രേയാംസ് കുമാർ കരയുന്നതെന്ന് അറിയില്ല. അദ്ദേഹത്തിനും പിതാവിനും കൊടുത്തതുപോലെയുള്ള സൗഭാഗ്യം എൽ.ഡി.എഫും യു.ഡി.എഫും മറ്റാർക്കാണ് നൽകിയിട്ടുള്ളത്. രണ്ട് മുന്നണികളും മികച്ച പരിഗണന തന്നെയല്ലെ പിതാവിനോടും മകനോടും കാണിച്ചത്. എന്നിട്ട് ഇപ്പോൾ പറയുന്നു, എൽ.ഡി.എഫ് തങ്ങളെ അവഗണിക്കുകയാണെന്ന്. ആർ.ജെ.ഡി നേതാവ് എം വി ശ്രേയാംസ് കുമാറിൻ്റെ വാക്കുകൾ ഇങ്ങനെ:
'ആർജെഡി. എൽഡിഎഫിലേക്ക് ക്ഷണിച്ചിട്ടാണ് വന്നത്. രാജ്യസഭാ സീറ്റുമായി വന്നിട്ടും കാര്യമായ പരിഗണന ലഭിച്ചില്ല. 2024ൽ രാജ്യസഭാ സീറ്റ് ആർ ജെ ഡിക്ക് തരേണ്ട മാന്യത എൽഡിഎഫ് കാണിക്കണമായിരുന്നു. ലോക്സഭാ സീറ്റിന്റെ കാര്യം 2024ൽ പരിഗണിക്കാമെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും 2019ൽ ഉറപ്പുനൽകിയതാണ്. എന്നിട്ടും 2024 ൽ പരിഗണിച്ചില്ല. അതിൽ നിരാശയുണ്ടായിട്ടും തിരഞ്ഞെടുപ്പിൽ ശക്തമായി പ്രവർത്തിച്ചു.
തുടക്കം മുതൽ സംസ്ഥാന മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതാണ്. പക്ഷേ, ആർജെഡിയെ മാത്രം പരിഗണിക്കുന്നില്ല. ജെഡിഎസിനുള്ള പരിഗണന പോലും തങ്ങൾക്കു നൽകുന്നില്ല. ആർജെഡി മുന്നണിയിലെ നാലാമത്തെ കക്ഷിയാണ്. എന്നാൽ, മുന്നണിയിൽ പതിനൊന്നാമത്തെ പാർട്ടിയായി മാത്രമേ പരിഗണിക്കുന്നുള്ളു. പാർട്ടി പ്രവർത്തകർ കടുത്ത അതൃപ്തിയിലാണ്. എൽഡിഎഫ് ഈ അവഗണന അവസാനിപ്പിക്കണം'.
ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് തങ്ങൾക്ക് നൽകണമെന്ന് ആർജെഡി എൽഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം മുന്നണി നിരാകരിച്ചു. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനും സിപിഐക്കുമാണ് സീറ്റ് നൽകിയത്. ഒരു സീറ്റിനായി ഇരുകൂട്ടരും അവകാശമുന്നയിച്ചതോടെ സ്വന്തം സീറ്റ് ത്യജിച്ചാണ് സിപിഎം പ്രശ്നപരിഹാരം കണ്ടത്. ഇതിനു തൊട്ടുപിന്നാലെയാണ് ഇപ്പോൾ മുന്നണിക്കെതിരെ ശ്രേയാംസ് കുമാർ രംഗത്തെത്തിയത്. ഈ പറയുന്ന എം വി ശ്രേയാംസ് കുമാർ ഒരു കാര്യം വ്യക്തമാക്കിയാൽ കൊള്ളാം, എന്തിൻ്റെ പേരിൽ ആണ് അദ്ദേഹവും അദ്ദേഹത്തിൻ്റെ പാർട്ടിയും യു.ഡി.എഫ് വിട്ടതെന്ന്.
കാലാകാലങ്ങൾ മത്സരിച്ചിരുന്ന കോഴിക്കോട് ലോക് സഭാ സീറ്റ് സി.പി.എം പിടിച്ചെടുത്തപ്പോൾ അതിൽ മനം നൊന്ത് എൽ.ഡി.എഫിൽ നിന്ന് പുറത്തിറങ്ങിയ എം.പി വീരേന്ദ്രകുമാറിനും മകനും അഭയം നൽകിയത് യു.ഡി.എഫ് ആണ്. അന്ന് എം.പി വീരേന്ദ്രകുമാറിന് പാർലമെന്റിൽ ഒരു സീറ്റും നൽകി. പാലക്കാട് സീറ്റ് ആയിരുന്നു അത്. എന്നാൽ ആ സീറ്റിൽ പരാജയപ്പെട്ടപ്പോൾ പിന്നീട് ഒഴിവ് വന്ന രാജ്യസഭാ സീറ്റും നൽകി വേണ്ട പരിഗണന യു.ഡി.എഫ് അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ പാർട്ടിക്കും നൽകി. കൂടാതെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രി സ്ഥാനവും നൽകി. പിന്നീട് എന്തിൻ്റെ പേരിലാണ് അദ്ദേഹം വീണ്ടും മറുകണ്ടം ചാടിയതെന്നതിന് യാതൊരു ന്യായവും ഇതുവരെ അവർ പറഞ്ഞിട്ടുമില്ല.
ഇപ്പോൾ ഇന്ത്യമുന്നണി വലിയൊരു തിരിച്ചു വരവ് നടത്തിയപ്പോൾ എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫിലേയ്ക്കുള്ള ഒരു ചാട്ടത്തിനു വേണ്ടിയാണോ ഈ കരച്ചിൽ എന്നും സംശയിക്കുന്നവരും കുറവല്ല. ഇനി ഇങ്ങനെ കിടന്ന് നിലവിളിച്ചാൽ ചുമ്മാതങ്ങ് എടുക്കാൻ മണ്ടന്മാരാണോ ഈ യു.ഡി.എഫുകാർ. ഒരു പ്രാവശ്യം യു.ഡി.എഫിന് തെറ്റുപറ്റിയതാണ്. അന്ന് പിണറായി ഇറക്കിവിട്ടപ്പോൾ സംരക്ഷിച്ചത് കോൺഗ്രസും യുഡിഎഫും ആയിരുന്നു. ആ നന്ദി പോലും പിന്നീട് കാട്ടാതെയാണ് ഇറങ്ങിപ്പോയത്. അത് ചരിത്രം. ആദ്യം എൽ.ഡി.എഫിൻ്റെ ഭാഗമായി നിന്നു. പിന്നീട് യു.ഡി.എഫിൽ എത്തി.
അച്ഛനും മകനും സകല സൗഭാഗ്യങ്ങളും അനുഭവിച്ചശേഷം വീണ്ടും എൽ.ഡി.എഫിൽ എത്തി. വീണ്ടും എത്തിയ എം.വി ശ്രേയാംസ് കുമാറിനും കൂട്ടർക്കും വലിയൊരു സ്വീകരണം തന്നെയാണ് എൽ.ഡി.എഫും കൂട്ടരും നൽകിയത്. എൽ.ഡി.എഫിൻ്റെ കൈയ്യിലിരുന്ന വയനാട് കൽപ്പറ്റ സീറ്റ് സി.പി.എം ജനകീയനായ ശശി ചേട്ടനെ മാറ്റി എം. വി.ശ്രേയംസ് കുമാറിന് സമ്മാനിക്കുകയായിരുന്നു. ഫലമോ എല്ലാ മണ്ഡലങ്ങളും എൽ.ഡി.എഫ് തുത്തുവാരി തുടർഭരണം നേടിയപ്പോൾ കൽപ്പറ്…