Response | രമേശ് ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് പ്രാസംഗികൻ; മാസ്‌ മറുപടി നൽകി മുഖ്യമന്ത്രി!

 
Ramesh Chennithala Future Chief Minister Says Speaker; Mass Response by Chief Minister
Ramesh Chennithala Future Chief Minister Says Speaker; Mass Response by Chief Minister

Photo Credit: Facebook/ Pinarayi Vijayan

● വേദിയിലുണ്ടായിരുന്ന രാഷ്ട്രീയ നേതാക്കളും അതിഥികളും ചിരിതൂകി.
● ചടങ്ങിൽ നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖരും പങ്കെടുത്തിരുന്നു 
● രവിപിള്ളയെ ആദരിക്കുന്ന വേദിയില്‍ ആയിരുന്നു പരാമര്‍ശം

തിരുവനന്തപുരം: (KVARTHA) ബഹ്‌റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതി നേടിയ പ്രശസ്ത വ്യവസായി രവി പിള്ളയെ ആദരിക്കുന്ന വേദിയിൽ രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്നു വിശേഷിപ്പിച്ച പ്രാസംഗികന് മുഖ്യമന്ത്രി പിണറായി വിജയന്റെ മാസ് മറുപടി സദസിൽ ചിരി പടർത്തി. സിനിമാതാരം മോഹൻലാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയും  ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്ത വേദിയിലായിരുന്ന പിണറായി വിജയന്റെ വേറിട്ട പരാമർശം.

'കേരള രാഷ്ട്രീയത്തിൽ ഒരിക്കലും അവഗണിക്കാനാകാത്ത വലിയ ശക്തിയാണ് രമേശ് ചെന്നിത്തല, അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹം വരട്ടെ', എന്നായിരുന്നു സ്വാഗത പ്രസംഗത്തിനിടയിൽ പ്രാസംഗികൻ പറഞ്ഞത്. ഇത് സദസിൽ കൂട്ടച്ചിരി ഉയർത്തി. വി ഡി സതീശൻ സാർ പോയോ എന്നും രാഷ്ട്രീയ ചർച്ചകൾക്കുള്ള വേദി അല്ല ഇതെന്നും പിന്നാലെ സ്വാഗത പ്രാസംഗികൻ പറയുകയും ചെയ്‌തു. 

തുടർന്ന് വേദിയിൽ സംസാരിക്കാനെത്തിയ മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത് സദസിൽ ചിരി പടർത്തി. 'നമ്മുടെ സ്വാഗത പ്രാസംഗികനെ കുറിച്ച് ഒരു വാചകം പറഞ്ഞില്ലെങ്കിൽ അത് മോശമായി തീരുമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം രാഷ്ട്രീയമൊന്നും പറയുന്നില്ലാന്ന് പറഞ്ഞു. പക്ഷേ ഒരു പാർട്ടിക്കകത്ത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒരു വലിയ ബോംബാണ് അദ്ദേഹം പൊട്ടിച്ചത്. ഞാൻ ആ പാർട്ടിക്കാരനല്ല എന്ന്  എല്ലാവർക്കും അറിയാമല്ലോ, എന്നാലും അങ്ങനെ ഒരു കൊടുംചതി ചെയ്യാൻ പാടില്ലായിരുന്നു എന്നായിരുന്നു എനിക്ക് അദ്ദേഹത്തോട് സ്നേഹപൂർവം നിർദേശിക്കാനുള്ളത്', എന്നായിരുന്നു മുഖ്യമന്ത്രിയുടെ കിടിലൻ മറുപടി. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ട് വേദിയിലുള്ള രമേശ് ചെന്നിത്തല അടക്കമുള്ളവർ ചിരിച്ചെങ്കിലും  പരാമർശത്തിന്റെ അർത്ഥം രാഷ്ട്രീയ ലോകത്തേക്ക് വലിയ തരംഗങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. അടുത്ത മുഖ്യമന്ത്രി പദത്തിനായി രമേശ് ചെന്നിത്തല, വി ഡി സതീശൻ അടക്കമുള്ളവർ രംഗത്ത് വരികയും അത് കോൺഗ്രസിൽ വലിയ പ്രശ്നം ഉണ്ടാക്കുകയും ചെയ്യുന്ന സമയത്താണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത് എന്നതാണ് സവിശേഷത. 

CM Pinarayi Vijayan humorously reacted to a statement calling Ramesh Chennithala the future CM during an event in Thiruvananthapuram, making the audience laugh.

#KeralaPolitics #CMResponse #PoliticalSatire #RameshChennithala #PinarayiVijayan #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia