Rajeev Chandrasekhar | 'ആദ്യ ലക്ഷ്യം വോട്ട് ശതമാനം ഉയർത്തുക', ബിജെപി അധ്യക്ഷനായി ചുമതലയേറ്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം


● കേരളത്തിൻ്റെ വികസനമാണ് തൻ്റെ പ്രധാന ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ.
● മാറ്റം കൊണ്ടുവരാൻ എൻഡിഎ അധികാരത്തിൽ വരണം.
● വികസനം വന്നില്ലെങ്കിൽ യുവാക്കൾ നാട് വിട്ടുപോകുന്നത് തുടരും.
തിരുവനന്തപുരം: (KVARTHA) ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. സംസ്ഥാന കൗൺസിൽ യോഗത്തിൽ കേന്ദ്രമന്ത്രിയും വരണാധികാരിയുമായ പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവിയിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ചുമതലയേറ്റ ശേഷം രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പാർട്ടി പ്രവർത്തകർക്കും സംസ്ഥാന-ദേശീയ നേതൃത്വത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
കേരളത്തിൽ വികസനം മുരടിച്ചിരിക്കുകയാണെന്നും ഇത് മാറേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാറ്റം കൊണ്ടുവരാൻ എൻഡിഎ അധികാരത്തിൽ വരണം, ആദ്യ ലക്ഷ്യം വോട്ട് ശതമാനം ഉയർത്തുകയാണ്. വികസനം വന്നില്ലെങ്കിൽ യുവാക്കൾ നാട് വിട്ടുപോകുന്നത് തുടരും. നിക്ഷേപം വരണം,
നമ്മുടെ കുട്ടികൾക്ക് ഇവിടെ ജോലി ചെയ്ത് മികച്ച ഭാവി സൃഷ്ടിക്കാൻ സാധിക്കണം. ഇതാണ് നമ്മുടെ ദൗത്യം. നരേന്ദ്ര മോദി സർക്കാരിന്റെ വികസിത ഭാരതം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ എല്ലാവരും ഒരുമിച്ച് പോരാടണം. വികസിത കേരളത്തിനായി തന്റെ ശേഷിക്കുന്ന സമയം സമർപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജീവ് ചന്ദ്രശേഖറിന് വലിയ ഭാരമായി തോന്നുന്നില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ കഴിവുകൾ തനിക്ക് നന്നായി അറിയാമെന്നും ഇത് അദ്ദേഹത്തിന് നിഷ്പ്രയാസം നേടിയെടുക്കാവുന്ന ഒരു ഉദ്യമം മാത്രമാണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
ബിജെപി ദേശീയ കൗൺസിൽ അംഗങ്ങളായി കേരളത്തിൽ നിന്ന് 30 പേരെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പമാണ് ദേശീയ കൗൺസിലിലേക്കും നാമനിർദ്ദേശ പത്രിക സ്വീകരിച്ചത്. 30 പേരാണ് പത്രിക നൽകിയത്, എല്ലാവരെയും ഐകകണ്ഠേന തിരഞ്ഞെടുത്തതായി വരണാധികാരി അഡ്വ. നാരായണൻ നമ്പൂതിരി അറിയിച്ചു.
കെ സുരേന്ദ്രൻ, സുരേഷ് ഗോപി, ജോർജ് കുര്യൻ, എ.പി അബ്ദുല്ലക്കുട്ടി, അനിൽ കെ ആന്റണി, വി മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, ഒ രാജഗോപാൽ, സി കെ പദ്മനാഭൻ, കെവി ശ്രീധരൻ മാസ്റ്റർ, എ എൻ രാധാകൃഷ്ണൻ, എം ടി രമേശ്, സി കൃഷ്ണകുമാർ, പി സുധീർ, ശോഭാ സുരേന്ദ്രൻ, ഡോ കെ.എസ് രാധാകൃഷ്ണൻ, പദ്മജ വേണുഗോപാൽ, പി സി ജോർജ് , കെ.രാമൻ പിള്ള, പി കെ വേലായുധൻ, പള്ളിയറ രാമൻ, വിക്ടർ ടി തോമസ്, പ്രതാപ ചന്ദ്രവർമ്മ, സി രഘുനാഥ്, പി രാഘവൻ, കെ.പി ശ്രീശൻ, എം സജീവ ഷെട്ടി, വി ടി അലിഹാജി, പി എം വേലായുധൻ എന്നിവരാണ് ദേശീയ കൗൺസിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.
Rajeev Chandrasekhar takes charge as BJP Kerala president, aiming to increase vote percentage. 30 members from Kerala, including Padmaja and PC George, elected to the national council.
#RajeevChandrasekhar, #BJPKerala, #NationalCouncil, #KeralaPolitics, #BJPLeadership, #VotePercentage