BJP Kerala | രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന പ്രസിഡൻ്റാക്കിയത് അഖിലേന്ത്യാ നേതൃത്വത്തിൻ്റെ പരീക്ഷണം, വിജയിക്കുമോയെന്ന് പറയാനാവില്ലെന്ന് സി കെ പത്മനാഭൻ


● രാജീവ് ചന്ദ്രശേഖർ ടെക്നോക്രാറ്റാണ്.
● സംഘടനാ പ്രവർത്തനവുമായി ഇണങ്ങി പ്രവർത്തിക്കാൻ ശ്രദ്ധിക്കണം.
● രാജീവ് ചന്ദ്രശേഖർ പ്രസിഡൻ്റായതിനെ സ്വാഗതം ചെയ്യുന്നു.
● ചടങ്ങിൽ പങ്കെടുക്കാത്തത് ക്ഷീണം കാരണം.
കണ്ണൂർ: (KVARTHA) രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന പ്രസിഡൻ്റാക്കിയത് അഖിലേന്ത്യാ നേതൃത്വത്തിൻ്റെ ഒരു പരീക്ഷണമെന്നും അതു വിജയിക്കുമോയെന്ന് പറയാനാവില്ലെന്നും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം സി കെ പത്മനാഭൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ പുതിയ പ്രസിഡൻ്റായി വന്നതിനെ ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്ന ഒരാളാണ് താനെന്നും ഇതൊരു പരീക്ഷണം കൂടിയാണന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി കേന്ദ്ര നേതൃത്വം കേരളവുമായി ബന്ധപ്പെട്ട് പരമ്പരാഗത രീതിയിൽ നിന്ന് മാറി ഒരു പരീക്ഷണത്തിനിറങ്ങിയിരിക്കുകയാണ്. അത് വിജയിക്കുമോ ഇല്ലയോ എന്നത് നാളെ അറിയേണ്ട കാര്യമാണെന്നും സി.കെ. പി കണ്ണൂരിൽ മാധ്യമപ്രവർത്തകരോട പ്രവർത്തകരോട് പ്രതികരിച്ചു. പുതിയ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റായി രാജീവ് ചന്ദ്രശേഖർ ചുമതലയേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ശരീരിക ക്ഷീണവും മറ്റ് അസൗകര്യങ്ങൾ കൊണ്ടാണെന്നും അതിൽ മറ്റ് അർത്ഥങ്ങൾ കാണേണ്ടെന്നും സി കെ പത്മനാഭൻ പറഞ്ഞു.
മുതിർന്ന നേതാവായ അഹല്യ ശങ്കറിൻ്റെ സാസ്കാര ചടങ്ങുമായി ബന്ധപ്പെട് മുഴുവൻ സമയവും കോഴിക്കോട്ടായിരുന്നു. പിന്നെ കണ്ണൂരിലെത്തി വീണ്ടും തിരുവനനപുരത്ത് പോവാൻ ശരീരിക ക്ഷീണം കാരണം സാധിച്ചില്ല. ടിക്കറ്റും റിസർവ് ചെയ്തിരുന്നില്ലെന്നും സി കെ പി പറഞ്ഞു. രാജീവ് ചന്ദ്രശേഖർ ഒരു ടെക്നോ ക്രാറ്റാണ്. അത്തരം ഒരാളെ സംഘടനയുടെ തലപ്പത്ത് കൊണ്ടുവരിക എന്നത് പരീക്ഷണമാണ്. അത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് താൻ കരുതുന്നതെന്നും സി കെ പി പറഞ്ഞു. പക്ഷേ സംഘടനാ പ്രവർത്തനവുമായി ഇണങ്ങി പ്രവർത്തിക്കാൻ ശ്രദ്ധിക്കേണ്ടി വരുമെന്നും സി കെ പത്മനാഭൻ പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.
CK Padmanabhan stated that Rajeev Chandrasekhar's appointment as the state president of BJP Kerala is an experiment by the national leadership, and its success is yet to be seen.
#RajeevChandrasekhar, #BJPKerala, #CKPadmanabhan, #KeralaPolitics, #BJPLeadership, #PoliticalNews