Election Result | പാലക്കാട് രാഹുൽ തരംഗം, ഭൂരിപക്ഷം 10,000 കടന്നു; നീല ട്രോളിയുമായി കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം
● പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിലിൻ്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കുട്ടത്തിൽ മികച്ച വിജയത്തിലേക്കാണ് കടക്കുന്നത്.
● നീല ട്രോളിയുമായാണ് പ്രവർത്തകർ പ്രകടനം നടത്തുന്നതെന്ന് കൗതുകമായി.
● ഒമ്പതാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 10, 208 വോട്ടിനാണ് രാഹുൽ ലീഡ് ചെയ്യുന്നത്.
പാലക്കാട്: (KVARTHA) നിയമസഭ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുന്നേറ്റം തുടർന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ഒമ്പതാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 10, 208 വോട്ടിനാണ് രാഹുൽ ലീഡ് ചെയ്യുന്നത്. വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആദ്യ രണ്ട് റൗണ്ടുകളിൽ എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറായിരുന്നു മുന്നിട്ടുനിന്നിരുന്നെങ്കിൽ പിന്നീട് രാഹുൽ വ്യക്തമായ മുന്നേറ്റം കാഴ്ചവെക്കുകയായിരുന്നു.
പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിലിൻ്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കുട്ടത്തിൽ മികച്ച വിജയത്തിലേക്കാണ് കടക്കുന്നത്. കോൺഗ്രസ് വിട്ടുവന്ന പി സരിനിലുടെ മികച്ച മുന്നേറ്റം നടത്താനാവുമെന്നാണ് എൽഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ വിജയം നേടുമെന്ന് അവകാശപ്പെട്ടിരുന്ന ബിജെപി സ്വന്തം തട്ടകത്തിൽ പോലും പിന്നാക്കം പോകുന്നതാണ് കണ്ടത്.
അതിനിടെ വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുമ്പേ തന്നെ പാലക്കാട് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങിക്കഴിഞ്ഞു. നീല ട്രോളിയുമായാണ് പ്രവർത്തകർ പ്രകടനം നടത്തുന്നതെന്ന് കൗതുകമായി. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് അഭിനന്ദനങ്ങൾ നേരുന്നതായി വി ടി ബൽറാം ഫേസ്ബുകിൽ കുറിച്ചു.
#Palakkad, #RahulManakkuthala, #Congress, #UDF, #KeralaByElections, #PoliticalCelebration