Resignation | പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു

 
P.V. Anwar resigns as MLA, Nilambur.
P.V. Anwar resigns as MLA, Nilambur.

Photo Credit: Facebook/PV ANVAR

● പി വി അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനത്ത് നിന്ന് രാജി നൽകി.
● രാജിവെച്ച അൻവറിനെ കുറിച്ചുള്ള പുതിയ രാഷ്ട്രീയ ചർച്ചകൾ തുടങ്ങി.

തിരുവനന്തപുരം: (KVARTHA) പി വി അൻവർ എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെച്ചു. തിരുവനന്തപുരത്ത് സ്പീക്കർ എ എൻ ഷംസീറിനെ നേരിൽകണ്ട് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎയാണ് പി വി അൻവർ. തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് പുതിയ തീരുമാനം.

കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം കൊൽക്കത്തയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ നേരിൽ കണ്ടിരുന്നു. മമതയുടെ നിർദ്ദേശപ്രകാരമാണ് അൻവർ എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെച്ചതെന്നാണ് സൂചന. അൻവറിനെ കുറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള നീക്കങ്ങൾ മുന്നോട്ടു പോവുമെന്ന സൂചനകൾക്കിടെയാണ് രാജി. 

അൻവറിന്റെ രാജിയോടെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി. സിപിഎം സ്വതന്ത്രനായി നിലമ്പൂരിൽ നിന്ന് വിജയിച്ച അൻവർ, അടുത്ത തിരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിക്കുമോ, യുഡിഎഫിന്റെ പിന്തുണ നേടുമോ എന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

#PVAnwar, #KeralaPolitics, #Nilambur, #TMC, #ByElection, #Resignation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia