SWISS-TOWER 24/07/2023

Victory |  'മൈ ഫ്രണ്ട്, ഹൃദ്യമായ അഭിനന്ദനങ്ങൾ', ട്രംപിനെ അഭിനന്ദിച്ച് മോദി

 
Prime Minister Modi Congratulates Donald Trump on Historic Victory
Prime Minister Modi Congratulates Donald Trump on Historic Victory

Photo Credit: X/ Narendra Modi

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 'ഇന്ത്യ-അമേരിക്കാ ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹം'
● ആഗോള സമാധാനത്തിനായി സഹകരണം ആവശ്യപ്പെട്ടു
● ലോകനേതാക്കളും ട്രംപിനെ അഭിനന്ദിച്ചു 

ന്യൂഡൽഹി: (KVARTHA) അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയും ‌‌അമേരിക്കയും തമ്മിലുള്ള സമഗ്ര, ആഗോള, തന്ത്രപര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പരസ്പര സഹകരണം പുതുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു.

Aster mims 04/11/2022

'തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിൽ എൻ്റെ സുഹൃത്ത് ഡൊണാൾഡ് ട്രംപിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. മുൻ ഭരണകാലത്തെ വിജയങ്ങളുടെ തുടർച്ചയായി താങ്കൾ വീണ്ടും മുന്നേറുമ്പോൾ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്ര, ആഗോള, തന്ത്രപര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നമ്മുടെ പരസ്പര സഹകരണം പുതുക്കാൻ ഞാൻ പ്രതീക്ഷിക്കുന്നു. 


നമ്മുടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുന്നതിനും ആഗോള സമാധാനവും സ്ഥിരതയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനുമായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം; എക്സിലെ ഒരു പോസ്റ്റിൽ മോദി കുറിച്ചു. 277 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടിയാണ് ട്രംപിന്റെ ഐതിഹാസിക ജയം. നിരവധി ലോകനേതാക്കളും ട്രംപിനെ അഭിനന്ദിച്ചു.

#Modi, #Trump, #ElectionVictory, #IndiaUSRelations, #Diplomacy, #GlobalPartnership

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia