Justification | 'അച്ചടക്ക നടപടി അത്ഭുതപ്പെടുത്തി, ആരെയും സുഖിപ്പിക്കാനല്ല ശമ്പളം വാങ്ങുന്നത്'; തന്റെ വിശദീകരണം കേട്ടില്ലെന്ന് എന്‍ പ്രശാന്ത്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്തത്.
● ഫേസ്ബുക്ക് കുറിപ്പുകളില്‍ ചട്ടലംഘനമില്ല.
● സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ല.
തിരുവനന്തപുരം: (KVARTHA) സമൂഹ മാധ്യമങ്ങളിലൂടെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനായ ഡോ. എ. ജയതിലകിനെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി എന്‍ പ്രശാന്ത്. തന്റെ വിശദീകരണം കേള്‍ക്കാതെയാണ് സര്‍ക്കാരിന്റെ നടപടിയെന്നും അത്ഭുതം തോന്നുന്നുവെന്നും പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഫേസ്ബുക്ക് കുറിപ്പുകളില്‍ ചട്ടലംഘനമില്ലെന്നും സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്തതെന്നും ആരെയും സുഖിപ്പിക്കാനല്ല തനിക്ക് ശമ്പളം നല്‍കുന്നതെന്നും പറഞ്ഞ പ്രശാന്ത്, തന്റെ കുറിപ്പുകളെ എന്തിനാണ് ഭയക്കുന്നതെന്നും ചോദിച്ചു.
ജനങ്ങളുമായി സംവദിക്കുന്നത് ഒരു നിയമവ്യവസ്ഥയും വിലക്കുന്നില്ല. മറ്റൊരാളുടെ ചിന്തകളെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റ് നടപടിയാണെന്നും തന്റെ മേലുദ്യോഗസ്ഥനെ വിമര്‍ശിച്ചിട്ടില്ലെന്നും എന്‍. പ്രശാന്ത്പറഞ്ഞു. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മറുപടി നല്‍കാന്‍ മാത്രം താന്‍ തരംതാണിട്ടില്ലെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ നിയമപരമായി നീങ്ങിയേക്കുമെന്നും പ്രശാന്ത് വെളിപ്പെടുത്തി.
അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ മനോരോഗിയെന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപത്തിലാണ് എന്‍ പ്രശാന്തിനെതിരായ നടപടി. ജയതിലകിനെതിരെ പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുകയും അദ്ദേഹത്തെ 'അടുത്ത ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തി' എന്നും 'മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി' എന്നും വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം നീക്കം ചെയ്തു. ജയതിലകനെതിരായ ഫയലുകള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സഹപ്രവര്‍ത്തകര്‍ പ്രശാന്തിനോട് മുതിര്‍ന്ന ഉദ്യോഗസ്ഥനെ പരസ്യമായി അധിക്ഷേപിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രശാന്ത് തന്റെ നിലപാടില്‍ ഉറച്ചു നിന്നു. അദ്ദേഹം ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കരുതെന്നാണ് ചട്ടമെന്നും എന്നാല്‍ ജയതിലകിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ചട്ടത്തിലില്ലെന്നും വാദിച്ചു. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതാണ് സര്‍വീസ് ചട്ടപ്രകാരം തെറ്റെന്നും വ്യക്തി വിമര്‍ശനം തെറ്റല്ലെന്നുമാണ് പ്രശാന്ത് വാദിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ ഉടന്‍ സമീപിച്ചേക്കും. സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്ന വാദത്തിലാണ് പ്രശാന്ത് ഉറച്ച് നില്‍ക്കുന്നതും.
ഫേസ്ബുക്ക് പോസ്റ്റുള്ളതിനാല്‍ വിശദീകരണം പോലും തേടാതെയാണ് എന്‍ പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറി നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നത്. പ്രശാന്തിന്റെ വിമര്‍ശനം സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ശാരദാ മുരളീധരന്റെ വസ്തുതാ റിപ്പോര്‍ട്ട്. നടപടി ഉറപ്പായിട്ടും എന്‍ പ്രശാന്ത് ഐഎഎസ് വീണ്ടും വിമര്‍ശനം തുടരുകയായിരുന്നു. കള പറിക്കല്‍ തുടരുമെന്നും കളകളെ ഭയപ്പെടേണ്ടെന്നുമായിരുന്നു വീണ്ടും പ്രശാന്തിന്റെ പോസ്റ്റ്.
സോഷ്യല്‍ മീഡിയ വഴിയുള്ള പ്രശാന്തിന്റെ പരാമര്‍ശങ്ങള്‍ അഡ്മിനിസ്‌ടേറ്റീവ് സര്‍വീസിനെ പൊതു മധ്യത്തില്‍ നാണം കെടുത്തി. സര്‍വീസ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടത്തിയെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മല്ലു ഗ്രൂപ്പ് വിവാദത്തില്‍ സസ്‌പെന്‍ഷനിലായ കെ.ഗോപാലകൃഷ്ണനെതിരെ, വ്യാജ പരാതി നല്‍കിയതില്‍ കേസെടുക്കണമോയെന്ന കാര്യത്തില്‍ പൊലീസ് ചൊവ്വാഴ്ച തീരുമാനമെടുക്കും. തന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്താണ് മതാടിസ്ഥാനത്തിലുള്ള വാട്‌സാപ് രൂപീകരിച്ചതെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാതി. ഇത് തെറ്റെന്നാണ് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്.
ഗോപാലകൃഷ്ണന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചേരി തിരിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ചേരിതിരിവുണ്ടാക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിലൂടെ ഉദ്യോഗസ്ഥര്‍ക്കിടയിലെ സാഹോദര്യം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഉത്തരവിലുണ്ട്.
#IAS #suspension #freespeech #controversy #Kerala #government #socialmedia
