SWISS-TOWER 24/07/2023

Absence | കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരണ വേളയിൽ പി പി ദിവ്യ വിട്ടു നിന്നു

 
P.P. Divya Absent During Kannur District Panchayat Budget Presentation
P.P. Divya Absent During Kannur District Panchayat Budget Presentation

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പ്രതിപക്ഷ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് ദിവ്യ വിട്ടുനിന്നതെന്നാണ് സൂചന.
● കഴിഞ്ഞ ബജറ്റ് അവതരണങ്ങൾ ദിവ്യയുടെ നേതൃത്വത്തിലാണ് നടന്നിരുന്നത്.
● ദിവ്യക്കെതിരെ നിരവധി പ്രതിപക്ഷ പ്രതിഷേധങ്ങൾ നടന്നിരുന്നു.

കണ്ണൂർ: (KVARTHA) ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരണ വേളയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. പ്രതിപക്ഷ ബഹളമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പി പി ദിവ്യ വിട്ടു നിന്നതെന്നാണ് സൂചന. കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് ദിവ്യയെ പ്രതി ചേർത്തത്. ഇവർക്കെതിരെ നിരവധി പ്രതിപക്ഷ പ്രതിഷേധങ്ങൾ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് മുൻപിൽ നടന്നിരുന്നു. 

Aster mims 04/11/2022

കഴിഞ്ഞ ബജറ്റ് അവതരണങ്ങൾ ദിവ്യയുടെ നേതൃത്വത്തിലാണ് നടന്നിരുന്നത്. ഒട്ടേറെ തനതായ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നതിനിടെയാണ് എ.ഡി.എം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് സമ്മേളനത്തിൽ പി.പി. ദിവ്യ അധിക്ഷേപകരമായ പ്രസംഗം നടത്തിയത്. ഇതിൻ്റെ പിന്നാലെ കഴിഞ്ഞ ഒക്ടോബർ 15 ന് പള്ളിക്കുന്നിലെ ഔദ്യോഗിക വസതിയിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

ഈ കേസിൽ ആത്മഹത്യ പ്രേരണാ കേസിൽ പ്രതിയായതിനെ തുടർന്നാണ് പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്തത്. പകരം അഡ്വ. കെ. കെ രത്നകുമാരിയെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയംഗത്വത്തിൽ നിന്നും ഇരിണാവ് ബ്രാഞ്ചിലേക്ക് പി.പി ദിവ്യയെ തരംതാഴ്ത്തിയിരുന്നു. 

എന്നാൽ പാർട്ടി പരിപാടികളിലും സോഷ്യൽ മീഡിയയിലും സജീവമാണ് പി.പി. ദിവ്യ. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ സുശീലാ ഗോപാലൻ സ്മാരക മന്ദിരത്തിൻ്റ ഉദ്ഘാടനത്തിന് വൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുമൊന്നിച്ചു വേദി പങ്കിട്ടിരുന്നു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.

Former District Panchayat President P.P. Divya was notably absent during the Kannur District Panchayat budget presentation. She is accused of abetting the suicide of Kannur ADM Naveen Babu.

#PPDivya, #KannurBudget, #KeralaPolitics, #Controversy, #ADMDeath, #LocalNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia