Violence | കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു 

 
Image of political clash in Kannur, Kerala showing injured BJP worker
Image of political clash in Kannur, Kerala showing injured BJP worker

Photo: Arranged

● പൊയിലൂർ ഉത്സവത്തിനെത്തി മടങ്ങിയവർക്ക് നേരെയാണ് അക്രമം ഉണ്ടായത്.
● തലയ്ക്കും കൈയ്ക്കും വെട്ടേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● കൂടെയുണ്ടായിരുന്ന നാല് ബിജെപി പ്രവർത്തകർക്ക് മർദ്ദനമേറ്റു.

കണ്ണൂര്‍: (KVARTHA) ജില്ലയിൽ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. കൊളവല്ലൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പൊയിലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. തലയ്ക്കും കൈക്കും വെട്ടേറ്റ ഇയാളെ തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അക്രമം തടയുന്നതിനിടെ കൂടെയുണ്ടായിരുന്ന നാലു ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക്  മര്‍ദനമേറ്റതായും പരാതിയുണ്ട്.  പൊയിലൂര്‍ ഉത്സവത്തിനെത്തി മടങ്ങിയവര്‍ക്ക് നേരെയാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ  അക്രമമുണ്ടായത്. ഉത്സവ സ്ഥലത്തിന് ഒരു കിലോമീറ്റര്‍ അകലെയാണ് സംഭവം.

അക്രമത്തിന് പിന്നില്‍ സി.പി. എം പ്രവര്‍ത്തകരാണെന്ന്  ബി.ജെ.പി നേതൃത്വം ആരോപിച്ചു. അക്രമം നടന്ന പൊയിലൂര്‍ മേഖലയില്‍ കൊളവല്ലൂര്‍  പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പരുക്കേറ്റവരുടെ പരാതിയില്‍ കണ്ടാലറിയാവുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാകുന്നത്.

A BJP worker was attacked in Poyilur, Kannur district. Shaiju was injured in the attack while returning from the festival. BJP alleged that CPM workers were behind the attack. Police have started an investigation into the incident.

 #KannurViolence, #PoliticalClash, #BJP, #CPM, #KeralaNews, #Poyilur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia