പിഎംശ്രീ പദ്ധതി: താൽക്കാലിക മരവിപ്പിക്കൽ പ്രഖ്യാപനം പാഴ് വാക്കായി; മന്ത്രിസഭാ ഉപസമിതി രൂപീകരണം വെറും പ്രഹസനം; ഒരാഴ്ചയായിട്ടും ആദ്യ യോഗം നടന്നില്ല 

 
Image Representing Kerala Govt Fails to Formally Withdraw from PM Shri Scheme Despite CPI Pressure Central Funds Continue to Flow
Watermark

Photo Credit: Facebook/CPI Kerala

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 'സംസ്ഥാനം പദ്ധതിയിൽ അംഗമായതിനാൽ സർവ്വ അഭിയാൻ്റെ കോടികൾ ഫണ്ടായി ലഭിച്ചു.'
● 'മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കാത്തത് ഘടകകക്ഷിയായ സി പി ഐയെ കടുത്ത വഞ്ചന കാട്ടിയതിന് തുല്യമാണ്.'
● 'പദ്ധതി മരവിപ്പിക്കാൻ ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തുനൽകുമെന്ന ഉറപ്പ് പാലിക്കാതെ ഒരാഴ്ചയായി.'
● ധാരണാപത്രം ഒപ്പിട്ടതിനാൽ നിയമയുദ്ധം ഒഴിവാക്കാൻ സർക്കാർ പിന്മാറാത്തതെന്നാണ് വിലയിരുത്തൽ.
● പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് സർക്കാരിന് തെറ്റുപറ്റിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുറന്നു സമ്മതിച്ചു.

ഭാമാനാവത്ത്

കണ്ണൂർ: (KVARTHA) വിവാദങ്ങൾക്കും ഘടകകക്ഷിയുടെ കടുത്ത എതിർപ്പിനും പിന്നാലെ പിഎംശ്രീ പദ്ധതി തൽക്കാലത്തേക്ക് മരവിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും, രേഖാപരമായ ഒരു നടപടികളും സ്വീകരിക്കാത്തതിനാൽ കേരളം ഇപ്പോഴും പദ്ധതിയിൽ അംഗമായി തുടരുകയാണ്. ഇത് കടുത്ത വഞ്ചനയായിട്ടാണ് ഘടകകക്ഷിയായ സി പി ഐ വിലയിരുത്തുന്നത്. സംസ്ഥാന സർക്കാർ പദ്ധതിയിൽനിന്ന് പിന്മാറുന്നതായി ഇതുവരെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടില്ലെന്നാണ് ലഭ്യമായ വിവരം. ഇതിന്റെ ഫലമായി സർവ്വ അഭിയാൻ്റെ കോടികൾ കേരളത്തിന് ഫണ്ടായി ലഭിച്ചിട്ടുണ്ട്.

Aster mims 04/11/2022

 

 മുഖ്യമന്ത്രിയുടെ ഉറപ്പും ഒളിച്ചുകളിയും

 

കേന്ദ്ര വിദ്യാഭ്യാസനയത്തിൻ്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതി മന്ത്രിസഭയിലോ മുന്നണിയിലോ സി പി എമ്മിലോ പോലും ചർച്ച ചെയ്യാതെയാണ് മുഖ്യമന്ത്രിയുടെ മുൻകൈയിൽ ഒപ്പിട്ടതെന്ന വിമർശനം ഉയർന്നതിന് പിന്നാലെയായിരുന്നു സി പി ഐ നിലപാട് കടുപ്പിച്ചത്. സ്‌കൂൾ പാഠ്യപദ്ധതി കാവിവൽക്കരിക്കാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും പി എം ശ്രീ പദ്ധതി റദ്ദാക്കണമെന്നുമായിരുന്നു സി പി ഐയുടെ ആവശ്യം. പദ്ധതിയുമായി മുന്നോട്ടുപോയാൽ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുന്നതടക്കം കടുത്ത നടപടികളിലേക്ക് കടക്കുമെന്നും സി പി ഐ ഭീഷണി മുഴക്കി.

പിന്നാലെ, കഴിഞ്ഞ മാസം 28-ന് ആലപ്പുഴയിൽവെച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, പദ്ധതി നടപ്പാക്കുന്നത് തൽക്കാലത്തേക്ക് മരവിപ്പിക്കാമെന്നും ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാരിന് കത്തുനൽകുമെന്നും ഉറപ്പുനൽകിയിരുന്നു. . വിവാദങ്ങളും ആശങ്കകളും ഉയർന്ന പശ്ചാത്തലത്തിൽ പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയാറാക്കുന്നതിന് മന്ത്രിതല ഉപസമിതിയും രൂപീകരിച്ചു. അതുവരെ പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മരവിപ്പിക്കാൻ ചീഫ് സെക്രട്ടറി ഉടൻ കേന്ദ്രത്തിന് കത്തയക്കുമെന്നും കത്തിന്റെ പകർപ്പ് സി പി ഐ നേതൃത്വത്തിന് നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയെങ്കിലും ഒരാഴ്ചയായിട്ടും കത്ത് തയാറായിട്ടില്ല.

സിപിഐയുടെ രോഷം ആവിയായി

ഒരാഴ്ച പിന്നിട്ടിട്ടും രണ്ട് സി പി ഐ മന്ത്രിമാർ ഉൾപ്പെട്ട ഉപസമിതിയുടെ ആദ്യ യോഗം പോലും ഇതുവരെ വിളിച്ചുചേർത്തിട്ടില്ല. കത്തിന്റെ പകർപ്പ് ലഭിക്കാത്തതിൽ സി പി ഐ നേതൃത്വത്തിന് പരാതിയില്ലെന്നതാണ് മറ്റൊരു വിചിത്രമായ കാര്യം. പിഎംശ്രീ പദ്ധതിക്കെതിരെ തുടക്കത്തിൽ ആഞ്ഞടിച്ച സി പി ഐ നേതൃത്വത്തിൻ്റെ രോഷമൊക്കെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയോടെ ആവിയാകുകയായിരുന്നു.

പിഎംശ്രീ വിഷയത്തിൽ 'ഇടതുപക്ഷ ആശയങ്ങളുടെ വിജയ'മെന്ന് മാധ്യമങ്ങൾക്കുമുന്നിൽ മേനിനടിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി, എന്നാൽ ധാരണാപത്രം റദ്ദാക്കണമെന്ന തങ്ങളുടെ ആവശ്യം മുഖ്യമന്ത്രി പരിഗണിച്ചില്ലെന്ന കാര്യം മിണ്ടിയില്ല. ഏഴു ദിവസമായിട്ടും എന്തുകൊണ്ട് കേന്ദ്രത്തിനുള്ള കത്ത് തയാറാക്കിയില്ലെന്നതിലും ബിനോയ് വിശ്വത്തിന് മിണ്ടാട്ടമില്ല. പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നു വരാതിരിക്കാൻ സി പി എമ്മിനേക്കാൾ ജാഗ്രതയാണ് സി പി ഐക്ക് എന്നതാണ് ശ്രദ്ധേയം. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് സർക്കാരിന് തെറ്റുപറ്റിയെന്ന് കഴിഞ്ഞ ദിവസങ്ങളിൽ സി പി എം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ തുറന്നുപറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഈ കാര്യം തുറന്നുപറഞ്ഞത്.

നിയമയുദ്ധം ഒഴിവാക്കാൻ നീക്കം

പിഎംശ്രീ പദ്ധതി നടപ്പാക്കാൻ ധാരണാപത്രം ഒപ്പിട്ടതിനാൽ ഇനി അതിൽനിന്ന് പിന്മാറാനാവില്ല എന്നതാണ് നിലവിലെ വാസ്തവം. പദ്ധതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നടപ്പാക്കാതിരിക്കുകയോ കേന്ദ്ര നിർദേശങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ അത് നിയമയുദ്ധത്തിനു വഴിമാറും. ഒപ്പിട്ട സ്ഥിതിക്ക് കേരളത്തിന് ഇനി ചെയ്യാവുന്നത് പദ്ധതി വ്യവസ്ഥകളിൽ ഭേദഗതി ആവശ്യപ്പെടുക മാത്രമാണ്.

അതിനും പക്ഷെ, കേന്ദ്രം കനിയണം. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കണമെന്നതടക്കമുള്ള കാതലായ വ്യവസ്ഥകളിൽ ഒരു തരത്തിലുള്ള ഭേദഗതിക്കും കേന്ദ്രസർക്കാർ തയ്യാറാവില്ലെന്നതാണ് പദ്ധതി നടപ്പാക്കിയ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള പാഠം. പരമാവധി കേന്ദ്ര ഫണ്ട് അടിച്ചെടുക്കാൻ ലക്ഷ്യമിട്ടാണ് കേരളം പിഎംശ്രീ പദ്ധതിയിൽനിന്ന് രേഖാപരമായി പിന്മാറാൻ മടിക്കുന്നതെന്നാണ് വിലയിരുത്തൽ.

കേന്ദ്ര ഫണ്ടിനായി നിലപാടിൽ വെള്ളം ചേർക്കുന്നത് ശരിയാണോ? പിഎംശ്രീ വിഷയത്തിൽ കേരള സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Kerala fails to formally withdraw from PM SHRI Scheme despite public promise; CPI upset.

#PMSHRI #KeralaPolitics #CPIM #CPI #CentralFund #EducationPolicy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script