Criticism | പിണറായി സര്‍കാര്‍ അനീതിക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്ന് പി എം എ സലാം


● സാധാരണ ജനങ്ങളെ ദ്രോഹിക്കാന്‍ മത്സരിക്കുന്നു.
● വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയുന്നില്ല.
● വിവാദങ്ങളില്‍ നിന്നും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കണ്ണൂര്‍: (KVARTHA) ഇടത് സര്‍കാരിന്റെ മാഫിയാ ഭരണത്തിനെതിരെ കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പില്‍ മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ റാലിയും പ്രക്ഷോഭ സംഗമവും നടത്തി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രടറി പി എം എ സലാം (PMA Salam) ഉദ്ഘാടനം ചെയ്തു. കേരളം ഭരിക്കുന്ന മാഫിയ സര്‍കാര്‍ സാധാരണ ജനങ്ങളെ ദ്രോഹിക്കാന്‍ മത്സരിക്കുകയാണെന്ന് പി എം എ സലാം ആരോപിച്ചു.
വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത സര്‍കാര്‍ ജനദ്രോഹ നടപടികളാണ് സ്വീകരിക്കുന്നത്. സാധാരണ മനുഷ്യരെ എത്രമാത്രം ബുദ്ധിമുട്ടിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഗവേഷണം നടത്തുകയാണ് ഗവണ്‍മെന്റ്. വിലക്കയറ്റം തടഞ്ഞു നിര്‍ത്താന്‍ സര്‍കാര്‍ ശ്രമിക്കുന്നില്ല.
വിവാദങ്ങളില്‍ നിന്നും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഗവണ്‍മെന്റ് വിവാദങ്ങളിലേക്ക് ഓടിയൊളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഭരണകുടം നിഷ്പക്ഷമായിരിക്കണം. അനീതിക്കെതിരെ ഗവണ്‍മെന്റാണ് സംരക്ഷണം നല്‍കേണ്ടത്. കഴിഞ്ഞ എട്ടുവര്‍ഷമായി ജനങ്ങളെ ദ്രോഹിക്കുന്ന ഭരണമാണ് പിണറായി സര്‍കാര്‍ നടത്തുന്നതെന്നും പി എം എ സലാം ആരോപിച്ചു.
പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി അധ്യക്ഷനായി. യൂത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍, അന്‍സാരി തില്ലങ്കേരി, അഡ്വ. കെ എ ലത്വീഫ്, ടി സഹദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു.
#KeralaPolitics #PinarayiGovernment #MuslimLeague #Protest #Corruption #Inflation #Injustice