Tribute | 'സ്റ്റാച്യു ഓഫ് യൂണിറ്റി'യില്‍ പുഷ്പാര്‍ച്ചന നടത്തി സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ആദരിച്ച് പ്രധാനമന്ത്രി, വീഡിയോ
● ഏകതാ ദിവസ് പരേഡിന് സാക്ഷ്യം വഹിച്ചു.
● രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു.
● 'സൂര്യ കിരണ്‍' ഫ്‌ലൈപാസ്റ്റ് എന്നിവയും ചടങ്ങിന്റെ ഭാഗമായി.
അഹമ്മദാബാദ്: (KVARTHA) ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയെന്ന പെരുമ സ്വന്തമായുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ (Sardar Patel) സ്മരണയ്ക്കായി നിര്‍മിച്ച 'സ്റ്റാച്യൂ ഓഫ് യൂനിറ്റി'യില്‍ പുഷ്പാര്‍ച്ചന നടത്തി സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ കെവാഡിയയില്‍ ഏകതാ നഗറില്‍ നടന്ന രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഐക്യ ദിനം) ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഏകതാ ദിവസ് പരേഡില്‍ (Unity Day Parade) ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 16 മാര്‍ച്ചിങ് സംഘങ്ങള്‍, ഒരു യൂണിയന്‍ ടെറിട്ടറി പൊലീസ്, നാല് കേന്ദ്ര സായുധ പൊലീസ് സേനകള്‍, നാഷണല്‍ കേഡറ്റ് കോര്‍പ്സ്, മാര്‍ച്ചിങ് ബാന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന ഏകതാ ദിവസ് പരേഡിന് നരേന്ദ്ര മോദി സാക്ഷ്യം വഹിച്ചു.
ബിഎസ്എഫ്, സിആര്‍പിഎഫ് പുരുഷ-വനിതാ ബൈക്കര്‍മാരുടെ ഡെയര്‍ഡെവിള്‍ ഷോ, ബിഎസ്എഫിന്റെ ഇന്ത്യന്‍ ആയോധന കലകളുടെ പ്രദര്‍ശനം, സ്‌കൂള്‍ കുട്ടികളുടെ ബാന്‍ഡ് പ്രകടനം, ഇന്ത്യന്‍ വ്യോമസേനയുടെ 'സൂര്യ കിരണ്‍' ഫ്‌ലൈപാസ്റ്റ് എന്നിവയും ചടങ്ങിന്റെ ഭാഗമായി.
രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ദീപാവലി ആശംസകള്‍ നേര്‍ന്നു. ദീപങ്ങളുടെ ഈ ദിവ്യോത്സവത്തില്‍ എല്ലാവര്‍ക്കും ആരോഗ്യവും സന്തോഷവും ഭാഗ്യവും ഒത്തുചേരുന്ന ജീവിതം ആശംസിക്കുന്നുവെന്നും ലക്ഷ്മീദേവിയുടെയും ഗണേശ ഭഗവാന്റെയും അനുഗ്രഹത്താല്‍ എല്ലാവര്‍ക്കും ഐശ്വര്യമുണ്ടാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലും രാജ്യത്തെ ഏകീകരിക്കുന്നതിലും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വഹിച്ച സുപ്രധാന പങ്ക് സ്മരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 31നാണ് രാഷ്ട്രീയ ഏകതാ ദിവസ് ആചരിക്കുന്നത്.
#SardarPatel #StatueofUnity #NarendraModi #UnityDay #India
देशवासियों को दीपावली की अनेकानेक शुभकामनाएं। रोशनी के इस दिव्य उत्सव पर मैं हर किसी के स्वस्थ, सुखमय और सौभाग्यपूर्ण जीवन की कामना करता हूं। मां लक्ष्मी और भगवान श्री गणेश की कृपा से सबका कल्याण हो।
— Narendra Modi (@narendramodi) October 31, 2024