PM Modi | പ്രധാനമന്ത്രിയായി മോദി ചുമതലയേറ്റു; കിസാൻ സമ്മാൻ നിധി 17-ാം ഗഡുവിന്റെ ഫയലിൽ ഒപ്പ് വെച്ച് ആദ്യ തീരുമാനം; വീഡിയോ

 
Modi


മന്ത്രിസഭാ യോഗത്തിലും ചില സുപ്രധാന തീരുമാനങ്ങൾ സർക്കാർ കൈക്കൊള്ളുമെന്നാണ് കരുതുന്നത്

 

ന്യൂഡെൽഹി: (KVARTHA) മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദി സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തി ചുമതലയേറ്റു. കിസാൻ നിധിയുടെ 17-ാം ഗഡു പുറത്തിറക്കുന്നതിന് അനുമതി നൽകുന്ന ഫയലിലാണ് പ്രധാനമന്ത്രി ആദ്യമായി ഒപ്പുവെച്ചത്. പദ്ധതി 9.3 കോടി കർഷകർക്ക് പ്രയോജനം ചെയ്യും, ഏകദേശം 20,000 കോടി രൂപ വിതരണം ചെയ്യും.

വരും കാലങ്ങളിൽ കർഷകർക്കും കാർഷിക മേഖലയ്ക്കും വേണ്ടി കൂടുതൽ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മോദി സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗവും തിങ്കളാഴ്ച ചേരും. മന്ത്രിസഭാ യോഗത്തിലും ചില സുപ്രധാന തീരുമാനങ്ങൾ സർക്കാർ കൈക്കൊള്ളുമെന്നാണ് കരുതുന്നത്. മന്ത്രിസഭാ യോഗത്തിന് മുമ്പ് എല്ലാ മന്ത്രിമാർക്കും വകുപ്പുകൾ അനുവദിക്കുമെന്നും വിവരമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 72 മന്ത്രിമാർ ഞായറാഴ്ച വൈകീട്ടാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. എൻഡിഎ സർക്കാരിൽ 30 കാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ള  സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണുള്ളത്. രണ്ടാം മോദി സർക്കാരിലുണ്ടായിരുന്ന രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, എസ് ജയശങ്കർ എന്നിവർ ഇത്തവണയും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന രണ്ടാമത്തെ നേതാവാണ് മോദി. സത്യപ്രതിജ്ഞാ ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും സിനിമാ മേഖലയുമായി ബന്ധപ്പെട്ടവരും വ്യവസായികളും മറ്റും സന്നിഹിതരായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia