SWISS-TOWER 24/07/2023

'രാജഹംസ്' മാസികയുടെ ഔദ്യോഗിക പ്രകാശനം രാജ്ഭവനിൽ നിർവഹിച്ച് മുഖ്യമന്ത്രി; വ്യത്യസ്തവും വിപരീതവുമായ നിലപാടുകളെ സ്വാഗതം ചെയ്യുമെന്ന് പ്രഖ്യാപനം
 

 
Kerala CM Pinarayi Vijayan launching Rajhams magazine and presenting it to Shashi Tharoor MP.

Photo Credit: Facebook/ Rajendra Arlekar 

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മാസികയിലെ ലേഖനങ്ങളിലെ അഭിപ്രായങ്ങൾ വ്യക്തിപരം മാത്രമാണ്.
● ബ്രിട്ടീഷ് ചിന്തകളെ തച്ചുടയ്ക്കുന്ന ആദ്യ ചുവടുവയ്പ്പാണിതെന്ന് ഗവർണർ.
● കേരള, കുസാറ്റ് യൂണിവേഴ്‌സിറ്റികളുടെ വി.സി.മാരെ ചടങ്ങിൽ ആദരിച്ചു.

തിരുവനന്തപുരം: (KVARTHA) സർക്കാരിൻ്റേതിൽ നിന്ന് വ്യത്യസ്തങ്ങളോ വിരുദ്ധങ്ങളോ ആയ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് കേരള സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

സംവാദാത്മകമായ കേരളത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്ഭവൻ പുറത്തിറക്കുന്ന 'രാജഹംസ്' മാസികയുടെ ഔദ്യോഗിക പ്രകാശനം രാജ്ഭവനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Aster mims 04/11/2022

വിയോജനാഭിപ്രായങ്ങളെ അനുവദിക്കണം എന്ന കാഴ്ചപ്പാട് വെച്ച് പുലർത്തുന്ന സർക്കാരാണ് കേരളത്തിലുള്ളത്. നവോത്ഥാന പൈതൃകത്തിന്റെ ഈടുവയ്പ്പായി ലഭിച്ച വിയോജന-വിരുദ്ധ അഭിപ്രായങ്ങൾ അനുവദിക്കുന്ന പൊതു ജനാധിപത്യ മണ്ഡലം ഭദ്രമായി നിലനിർത്തുക എന്നുള്ളതാണ് സർക്കാർ നിലപാട്. ഇതിനാൽ തന്നെ വിരുദ്ധാഭിപ്രായങ്ങൾ സർക്കാരിനെ ഒട്ടും അലോസരപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലേഖനത്തിലെ അഭിപ്രായങ്ങൾ സർക്കാരിൻ്റേതല്ല

'രാജഹംസ്' മാസികയുടെ ആദ്യപതിപ്പിൽ പ്രസിദ്ധീകരിച്ച 'Article 200 and a Constitutional Conudrum' എന്ന ലേഖനത്തിൽ ഗവർണറുടെ അധികാരങ്ങൾ, നിയമസഭയുടെ അധികാരങ്ങൾ എന്നിവയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. എന്നാൽ, ഈ അഭിപ്രായങ്ങളെല്ലാം സർക്കാരിന്റെ അഭിപ്രായങ്ങൾ ആണോ എന്ന ചോദ്യത്തിന് ഉത്തരം 'അല്ല' എന്ന് തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

'അത് ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അത് രാജ്ഭവന്റെ ഔദ്യോഗിക ജേർണലിൽ ആണ് വരുന്നത് എന്നുള്ളതുകൊണ്ട് ആ അഭിപ്രായങ്ങൾ സർക്കാർ അതുപോലെ പങ്കിടുന്നുവെന്ന് കരുതേണ്ടതില്ല', മുഖ്യമന്ത്രി വ്യക്തമാക്കി.

സാക്ഷരതയിലും പ്രബുദ്ധതയിലും അടയാളപ്പെടുത്തുന്ന സംസ്ഥാനമെന്ന നിലയ്ക്ക് രാജ്ഭവൻ്റെ പ്രവർത്തനങ്ങൾ, സർക്കാരിൻ്റെ വികസന പ്രവർത്തങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഇത്തരം ഒരു മാസികയ്ക്ക് ഇവിടെ പ്രസക്തിയുണ്ട്. രാജ്ഭവൻ സാക്ഷ്യം വഹിക്കുന്ന ചരിത്രപരമായ സംഭവങ്ങൾ രേഖപ്പെടുത്താൻ രാജഹംസ് മാസികയ്ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ബ്രിട്ടീഷ് ചിന്തകളെ തച്ചുടയ്ക്കുന്ന ആദ്യ ചുവടുവയ്പ്പ്

മുഖ്യമന്ത്രി പിണറായി വിജയൻ 'രാജഹംസ്' മാസികയുടെ ആദ്യ പതിപ്പ് ഡോ. ശശി തരൂർ എം.പി.ക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ബ്രിട്ടീഷ് കോളോണിയലിസ്റ്റ് ചിന്തകളെ തച്ചുടച്ച് രാജ് ഭവനുകളെ ലോക് ഭവനുകൾ ആക്കുക (People's Houses) എന്നുള്ളതിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് രാജഹംസ് മാസികയെന്ന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അഭിപ്രായപ്പെട്ടു.

ചടങ്ങിനോടനുബന്ധിച്ച്, NAAC റാങ്കിങ്ങിൽ മികവ് പുലർത്തിയ കേരള, കുസാറ്റ് (CUSAT - കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി) യൂണിവേഴ്സിറ്റികളെ പ്രശംസിച്ചുകൊണ്ട് ഇരു യൂണിവേഴ്സിറ്റികളുടെയും വൈസ് ചാൻസലർമാരെ ആദരിക്കുകയും ചെയ്തു.

സർക്കാരിൻ്റെ നിലപാടിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വാക്കുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.

Article Summary: Kerala CM says government welcomes dissent; launches Rajbhavan magazine.

#PinarayiVijayan #KeralaPolitics #Rajbhavan #Dissent #KeralaGovernment #Rajhams

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script