SWISS-TOWER 24/07/2023

Controversy | ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യുമോ?  

 
PC George, Indian politician
PC George, Indian politician

Photo Credit: Facebook/PC George

● മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും.
● നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യാനാണ് സാധ്യത.
● മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചനകള്‍. 

കോട്ടയം: (KVARTHA) വിദ്വേഷ പരാമര്‍ശം സംബന്ധിച്ച വിഷയത്തില്‍ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തതിന് പിന്നാലെ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന വിവരമാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും. എന്നാല്‍ അറസ്റ്റ് ഒഴിവാക്കാന്‍ പി സി ജോര്‍ജ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചനകള്‍. ജോര്‍ജിന് നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യാനാണ് സാധ്യത.

Aster mims 04/11/2022

മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപ ആഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശത്തിലാണ് നടപടി. ജനുവരി 6ന് ആയിരുന്നു വിവാദമായ ചര്‍ച്ച. ഇന്ത്യയിലെ മുസ്ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം. മുസ്ലീംകള്‍ പാകിസ്താനിലേക്ക് പോകണമെന്നും പിസി ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. 

പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീല്‍, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെല്ലാം ചേര്‍ന്ന് പാലക്കാട്ട് ബിജെപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും ജോര്‍ജ് ചര്‍ച്ചയില്‍ ആരോപിച്ചു. പിസി ജോര്‍ജിന്റെ ഈ പരാമര്‍ശത്തില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ഇക്കാര്യങ്ങള്‍ ചുണ്ടിക്കാട്ടി വീഡിയോ സഹിതമാണ് ഈരാറ്റുപേട്ട മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, പിഡിപി തുടങ്ങി സംഘടനകള്‍ പരാതി നല്‍കിയത്. ഏഴോളം പരാതികളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ ഒന്നില്‍ പോലും പൊലീസ് ഇതുവരെയും നടപടി സ്വീകരിച്ചിരുന്നില്ല. എന്നാല്‍, വെള്ളിയാഴ്ച ഉച്ചയോടെ ഈരാറ്റുപേട്ട പൊലീസ് പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യഹിയ സലീമിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്.
#pcgeorge #hatespeech #arrest #kerala #india #politics #controversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia