പയ്യന്നൂരിൽ വിമതൻ: എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി മത്സരത്തിന്

 
payyanur cpm branch secretary rebel against ldf candidate

Photo: Special Arrangement

ADVERTISEMENT

● വൈശാഖിൻ്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് അറിയില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി.
● നോമിനേഷൻ പിൻവലിക്കാൻ ഏരിയാ, ലോക്കൽ നേതൃത്വങ്ങൾ ശ്രമം തുടങ്ങി.
● പത്രിക പിൻവലിച്ചില്ലെങ്കിൽ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ നീക്കം.
● എൽഡിഎഫ് സ്ഥാനാർത്ഥികൾ പ്രകടനമായി എത്തി നാമനിർദേശ പത്രിക നൽകി.
● ടി ഐ മധുസൂദനൻ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ പത്രികാ സമർപ്പണത്തിൽ പങ്കെടുത്തു.

പയ്യന്നൂർ: (KVARTHA) പയ്യന്നൂരിൽ എൽഡിഎഫ് കോൺഗ്രസ് എസ് പ്രതിനിധിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച നഗരസഭാ വാർഡിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി മത്സരത്തിനിറങ്ങി. പയ്യന്നൂർ നഗരസഭയിൽ വിമതനായി സിപിഎം ബ്രാഞ്ച് സെക്രട്ടറി തന്നെ മത്സരത്തിന് ഇറങ്ങിയത് പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

Aster_MIMS

പയ്യന്നൂർ കാര ബ്രാഞ്ച് സെക്രട്ടറി സി വൈശാഖാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. പയ്യന്നൂർ നഗരസഭയിലെ 36-ാം ഡിവിഷനിലാണ് വൈശാഖ് പത്രിക നൽകിയിട്ടുള്ളത്. ഈ ഡിവിഷനിൽ കോൺഗ്രസ് എസിലെ പി ജയനാണ് എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി.

എന്നാൽ വൈശാഖിന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് അറിയില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി വ്യക്തമാക്കി. ഇയാളുടെ നോമിനേഷൻ പിൻവലിക്കുന്നതിനുള്ള നീക്കം അണിയറയിൽ ഏരിയാ, ലോക്കൽ നേതൃത്വങ്ങൾ നടത്തിവരികയാണ്. നോമിനേഷൻ പിൻവലിച്ചില്ലെങ്കിൽ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കാനാണ് നേതൃത്വം നീക്കം നടത്തുന്നത്.

അതേസമയം, പയ്യന്നൂർ നഗരസഭയിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകി. രാവിലെ എകെജി ഭവനിൽ നിന്നും പ്രകടനമായെത്തിയാണ് അസി. റിട്ടേണിങ് ഓഫീസർമാരായ കെ അനീഷ്, ടി മധു എന്നിവർ മുമ്പാകെ പത്രിക നൽകിയത്. 

നേതാക്കളായ ടി ഐ മധുസൂദനൻ എംഎൽഎ, പി സന്തോഷ്, കെ വി ബാബു, വി ബാലൻ, കെ കെ ഗംഗാധരൻ, സി കൃഷ്ണൻ, കെ വി ലളിത, പി വി കുഞ്ഞപ്പൻ, കെ ഹരിഹർ കുമാർ, കെ രാജൻ, ഒ ടി സുജേഷ്, എ ടി പി ഫാറൂഖ്, ശശി വട്ടക്കൊവ്വൽ തുടങ്ങിയവർക്കൊപ്പമാണ് സ്ഥാനാർഥികൾ പത്രിക സമർപ്പിക്കാൻ എത്തിയത്. പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർഥികളെയും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. ഷെയർ ചെയ്യുക. 

Article Summary: CPM Branch Secretary C. Vaishakh contests as a rebel candidate in Payyanur Municipality Ward 36 against the official LDF nominee, a Congress (S) representative.

#Payyanur #CPMKerala #LDF #RebelCandidate #LocalBodyElection #KeralaPolitics

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia