പയ്യന്നൂർ ബോംബേറ് കേസ്: ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി കെ നിഷാദ് ഹൈകോടതിയിൽ ഹരജി നൽകി; പ്രചരണം ശക്തമാക്കി ഡി വൈ എഫ് ഐ

 
LDF candidate V K Nishad's photo.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഹർജിയിൽ ഡിസംബർ എട്ടിനകം മറുപടി നൽകാൻ ഹൈകോടതി പ്രോസിക്യൂഷന് നോട്ടീസ് അയച്ചു.
● 20 വർഷം തടവുശിക്ഷയെ തുടർന്ന് നിഷാദ് നിലവിൽ ജയിലിലാണ്.
● ജയിലിലായ സ്ഥാനാർത്ഥിക്കായി ഡി വൈ എഫ് ഐ പ്രചാരണം ശക്തമാക്കി.
● ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് സ്ഥാനാർത്ഥിത്വത്തെ ന്യായീകരിച്ചു.
● തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ നിയമപരമായി നേരിടുമെന്ന് ഡി വൈ എഫ് ഐയുടെ നിലപാട്.

കണ്ണൂർ: (KVARTHA) തനിക്കെതിരെയുള്ള ശിക്ഷാവിധിയിൽ സ്റ്റേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പയ്യന്നൂർ നഗരസഭയിലെ എൽ ഡി എഫ് സ്ഥാനാർഥി വി കെ നിഷാദ് ഹൈകോടതിയിൽ ഹരജി നൽകി. പൊലീസിനെ ബോംബ് എറിഞ്ഞ കേസിലെ ശിക്ഷാവിധി തടയണം എന്നാവശ്യപ്പെട്ടാണ് നിഷാദ് കോടതിയെ സമീപിച്ചത്. 

Aster mims 04/11/2022

ഹർജിയിൽ ഹൈകോടതി പ്രോസിക്യൂഷന് നോട്ടീസ് അയച്ചു. ഡിസംബർ എട്ടിനകം മറുപടി നൽകാനാണ് ഹൈകോടതിയുടെ നിർദേശം. ശിക്ഷാവിധി തടയണം എന്ന ആവശ്യത്തിൽ ഹൈകോടതി ഡിസംബർ എട്ടിന് തീരുമാനമെടുക്കും. 20 വർഷം തടവുശിക്ഷയെ തുടർന്ന് വി കെ നിഷാദ് നിലവിൽ ജയിലിൽ കഴിയുകയാണ്.

കഴിഞ്ഞ ദിവസം കേസിൽ ശിക്ഷിക്കപ്പെട്ട വി കെ നിഷാദിന്റെ സ്ഥാനാർഥിത്വത്തെ ന്യായീകരിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്തെത്തിയിരുന്നു. 'രാഷ്ട്രീയ പ്രവർത്തകരാകുമ്പോൾ പല കേസുകളും ഉണ്ടാകും, അതിനെ കാര്യമായി എടുക്കേണ്ടതില്ല' എന്നായിരുന്നു ജയിലിലായ സ്ഥാനാർഥിയെക്കുറിച്ച് ഡി വൈ എഫ് ഐ നേതാവിന്റെ പ്രതികരണം. 

പയ്യന്നൂർ നഗരസഭ 46-ാം വാർഡിലാണ് വി കെ നിഷാദ് മത്സരിക്കുന്നത്. സ്ഥാനാർഥിക്കായുള്ള പ്രചരണം ഡി വൈ എഫ് ഐ ശക്തമാക്കിയിരിക്കുകയാണ്. നിഷാദിനായി വിവിധ സ്ക്വാഡുകൾ രൂപീകരിച്ച് വീടുകൾ കയറി വോട്ടഭ്യർഥിക്കുന്നുണ്ട്.

ഇരുപത് വർഷത്തേക്കാണ് നിഷാദിനെ കോടതി ശിക്ഷിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലും നിഷാദിനെ സ്ഥാനാർഥിയാക്കാനായിരുന്നു പാർട്ടി തീരുമാനം. കേസിൽ വിധി വരുമെന്ന് അറിയാമായിരുന്നതിനാൽ ഡമ്മി സ്ഥാനാർഥിയെ നിർത്തിയെങ്കിലും ജയിലിലായിട്ടും നിഷാദ് തന്നെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലെത്തുകയായിരുന്നു. 

പത്രിക നൽകിയ സമയത്ത് വിധി വരാത്തതിനാൽ മത്സരിക്കുന്നതിന് തടസ്സമുണ്ടായിരുന്നില്ല. കൊലപാതകവും കൊലപാതക ശ്രമവും ഉൾപ്പെടെ 16 കേസിൽ പ്രതിയായ നിഷാദ് കഴിഞ്ഞ അഞ്ചു വർഷമായി മറ്റൊരു വാർഡിൽ കൗൺസിലറായിരുന്നു.

ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. സ്റ്റേ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിഷാദ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പ്രതിസന്ധിയുണ്ടാകില്ലെന്നും നിയമപരമായി അതിനെ നേരിടുമെന്നുമാണ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതികരിച്ചിരിക്കുന്നത്. 

ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സലിന്റെ നേതൃത്വത്തിലാണ് പയ്യന്നൂരിൽ വി കെ നിഷാദിനായി സ്ക്വാഡുകൾ രൂപീകരിച്ച് വീടുകൾ കയറി പ്രചരണം നടത്തുന്നത്.

വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. 

Article Summary: Payyanur LDF candidate V K Nishad seeks High Court stay on 20-year sentence; DYFI intensifies campaign.

#Payyanur #Vanishad #LDF #DYFI #KeralaElection #HighCourt

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia