Analysis | തനിയെ ജയിക്കുമെന്നുള്ള അമിത ആത്മവിശ്വാസം ഹരിയാനയിൽ  കോൺഗ്രസിനെ തോൽപ്പിച്ചു; എല്ലാവരും വലിയവനെന്ന് സ്വയം ധരിച്ചാൽ ഇതിലപ്പുറവും സംഭവിക്കും

 
Overconfidence Led to Congress Defeat in Haryana
Watermark

Image Credit: Facebook / Indian National Congress

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ബിജെപി വീണ്ടും അധികാരത്തിലേറി 
● ആം ആദ്മി പാർട്ടിയുമായി സഖ്യത്തിന് തയ്യാറായില്ല 
● എഎപിയുടെ യുവ നേതാവ് മെഹ്‌റാജ് മാലികിന്റെ വിജയം ശ്രദ്ധിക്കേണ്ടതാണ്.

സോണി കല്ലറയ്ക്കൽ 

(KVARTHA) തനിയെ ജയിച്ച് നേട്ടം ഉണ്ടാക്കാം എന്ന അമിത ആത്മവിശ്വാസം ആണ് കോൺഗ്രസിനെ തോൽപിച്ചത്. ഒറ്റയ്ക്ക് ഇന്ത്യ ഭരിക്കാൻ സാധിക്കില്ല, എല്ലാവരെയും ഒരുമിച്ച് ചേർത്ത് നിർത്തിയാലേ നിലനിൽപ് ഉള്ളൂവെന്ന് ഇനിയെങ്കിലും കോൺഗ്രസ് മനസിലാക്കണം. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പറഞ്ഞത് അവിടെ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ്. എന്നാൽ ബി.ജെ.പി തന്നെ വീണ്ടും അധികാരത്തിൽ എത്തുന്ന കാഴ്ചയാണ് ഹരിയാനയിൽ കാണാൻ സാധിക്കുന്നത്. ഇത് കോൺഗ്രസ് നേതൃത്വത്തെപ്പോലും സത്യത്തിൽ ഞെട്ടിച്ചുവെന്ന് പറയാം. 

Aster mims 04/11/2022

ഈ അവസരത്തിൽ ആം ആദ്മി നേതാവ് അരവിന്ദ് കേ ജ്‌രിവാള്‍ പറഞ്ഞ ഒരു പ്രസ്താവന ശ്രദ്ധിക്കപ്പെടേണ്ടത് ഉണ്ട്. ഹരിയാന തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെയും ജാഗ്രതയോടെയും സമീപിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ജനശ്രദ്ധയാകർഷിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: 'തെരഞ്ഞെടുപ്പുകൾ അടുക്കുന്നു. അവയെ നിസ്സാരമായി കാണരുത്. ഒരിക്കലും അമിത ആത്മവിശ്വാസം കാണിക്കരുതെന്നാണ് ഇന്നത്തെ തെരഞ്ഞെടുപ്പിൽ നിന്നുള്ള ഏറ്റവും വലിയ പാഠം. ഓരോ സീറ്റും കഠിനമാണ്. കഠിനാധ്വാനം ചെയ്യുകയും ചേരിപ്പോരുകൾ ഒഴിവാക്കുകയും വേണം'. 

കോൺഗ്രസ് ദേശീയ നേതൃത്വവും, രാഹുൽ ഗാന്ധിയും ആം ആദ്മി പാർട്ടിയുമായി സഖ്യത്തിന് ആവേശത്തോടെ മുൻകൈ എടുത്തിട്ട് പോലും അത് അവഗണിച്ച് സഖ്യം പൊളിച്ച പ്രാദേശിക കോൺഗ്രസ് നേതൃത്വമാണ് ബിജെപിയെ ഹരിയാനയിൽ വിജയിപ്പിച്ചത്. ജമ്മു കശ്മീരിൽ കോൺഗ്രസ് - എൻസി സഖ്യം അധികാരത്തിലെത്തും എന്നതിൽ തർക്കമില്ല. ഈ അവസരത്തിൽ  കശ്മീരിൽ  ആം ആദ്മി പാർട്ടി പുതു ചരിത്രം രചിച്ചതും കാണാതെ പോകരുത്. ജമ്മുകശ്മീരിലെ ദോഡ മണ്ഡലത്തിൽ നിന്ന് ആം ആദ്മി പാർട്ടിക്കൊരു പൊൻ കിരീടം ലഭിച്ചത്.

കരുത്തു തെളിയിച്ചത് ആം ആംദ്‌മി പാർട്ടിയുടെ  യുവ പോരാളി മെഹ്‌റാജ് മാലികാണ്. ബിജെപിയുടെ ശക്തി കേന്ദ്രത്തിൽ നിന്നു മത്സരിച്ചു ബിജെപിയെ തറപറ്റിച്ചു ഈ യുവ പോരാളി നേടിയതു തങ്ക തിളക്കമാർന്ന വിജയം എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രത്യേകത. ഡൽഹി, പഞ്ചാബ്, ഗോവ, ഗുജറാത്ത്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ നിന്ന് ആകെ 162 എം.എൽ.എ മാരുമായി ആം ആദ്മി പാർട്ടി വിപ്ലവം തുടരുന്നു എന്നതും കോൺഗ്രസ് ഓർമ്മിക്കേണ്ടതാണ്. ചുരുങ്ങിയ കാലയളവിൽ ദേശീയ പാർട്ടി പദവിയും ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ  എം.എൽ.എ മാരുള്ള പാർട്ടിയായി ആം ആദ്മി പാർട്ടി മാറിയതെങ്ങനെയെന്ന് കോൺഗ്രസിനെപ്പോലുള്ള വലിയതും പാരമ്പര്യമുള്ളതുമായ പ്രസ്ഥാനങ്ങൾ ഇനിയെങ്കിലും പരിശോധിക്കണം. 

ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങിയാൽ മാറ്റം സാധ്യമാകും എന്ന ബോധമാണ് ആദ്യം വേണ്ടത്. കോൺഗ്രസിന്റെ അഹങ്കാരത്തിനേറ്റ പ്രഹരമാണ് ഹരിയാനയിൽ ഉണ്ടായത്. ആം ആദ്മി പാർട്ടിക്ക്‌ അവർ ചോദിച്ച സീറ്റുകൾ കൊടുത്തിരുന്നെങ്കിൽ ഇപ്പോൾ ഹരിയാന കയ്യിലിരുന്നേനെ. എല്ലാവരും വലിയവനെന്ന് സ്വയം ധരിച്ചാൽ ഇതിലപ്പുറവും സംഭവിക്കും. അതാണ് ഹരിയാനയിൽ കോൺഗ്രസിൻ്റെ പരാജയത്തിന് കാരണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി വലിയ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. അതിലുള്ള കോൺഗ്രസിൻ്റെ അമിത ആത്മവിശ്വാസം ബി.ജെ.പിക്ക് ഗുണമായി. 

പൊതു ശത്രു ഏതെന്ന് തീരുമാനിച്ചു വേണം കളത്തിലിറങ്ങാൻ. ജനങ്ങൾ ഏതുഭാഗത്താണെന്ന് മനസ്സിലാക്കാൻ എക്സ് റേ പരിശോധന കൊണ്ടാവില്ല. ഘട്ടംഘട്ടമായെ അതിനുശ്രമിക്കാവൂ. തുടർച്ചയായ പരാജയം തിരിച്ചു കയറാനുള്ള ഊർജം ഇല്ലാതാക്കുക തന്നെ ചെയ്യും. ഇങ്ങനെ പോയാൽ അടുത്ത കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അവിടെയും അധികാരത്തിൽ വരുമെന്ന് തീർച്ച. മൃഗീയ ഭൂരിപക്ഷം ലഭിച്ച അഹങ്കാരത്തിൽ അവിടെ കുമാരസ്വാമിയുടെ പാർട്ടിയെ തള്ളി ഒറ്റയ്ക്ക് മത്സരിക്കാൻ ശ്രമിച്ചതാണ് കർണാടകയിൽ കൂടുതൽ ലോക് സഭാ സീറ്റുകൾ കോൺഗ്രസിന് ലഭിക്കാതെ വന്നത്. ഇത് തന്നെയാണ് ആന്ധ്രാപ്രദേശിലും സംഭവിച്ചത്. 

ഇവിടങ്ങളിൽ മികച്ച സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് പറ്റുമായിരുന്നിട്ടും കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിൽ മതിമറന്ന് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചാണ് കോൺഗ്രസിന് ഇവിടങ്ങളിലെ ബഹുഭൂരിപക്ഷം ലോക് സഭാ സീറ്റുകളും നഷ്ടമാക്കിയത്. ഇല്ലെങ്കിൽ ഇന്ത്യ ഭരിക്കേണ്ടിയിരുന്നത് ഇന്ത്യാ സഖ്യം ആകുമായിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വം ഇപ്പോൾ ബിജെപിയെ ജയിപ്പിക്കാൻ മാത്രമാണ് ഉതകുന്നത്. ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ അണികൾ കോൺഗ്രസ് വിട്ട് പല വഴിക്ക് പോയെന്നിരിക്കും.
 

#HaryanaElections #CongressDefeat #AAPSuccess #PoliticalAnalysis #BJP #Elections2024

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia