എം വി ഗോവിന്ദന്റെയും പിണറായി വിജയന്റെയും നാട്ടിൽ കോൺഗ്രസുകാർക്ക് നേരെ അക്രമം തുടർന്നാൽ തിരിച്ചടിക്കുമെന്ന് വി ഡി സതീശൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മമ്പറം ടൗണിലെ ജനസേവന കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് മുഖംമൂടി ധരിച്ചെത്തിയവർ ആക്രമണം നടത്തിയത്.
● അക്രമം തുടർന്നാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് വി ഡി സതീശൻ മുന്നറിയിപ്പ് നൽകി.
● കണ്ണൂരിലെ ചില തദ്ദേശ സ്ഥാപനങ്ങളിൽ ഏകപക്ഷീയ വിജയം പ്രഖ്യാപിക്കാൻ സി പി എം ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
● തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
● കള്ളവോട്ടിനുള്ള നീക്കം ചോദ്യം ചെയ്തതിലുള്ള പകയാണ് ആക്രമണത്തിന് മറ്റൊരു കാരണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
കണ്ണൂർ: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട് ഉൾപ്പെടുന്ന വേങ്ങാട് പഞ്ചായത്തിൽ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സി പി എം പ്രവർത്തകരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.
വേങ്ങാട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായ ഷീനയെയും പോളിങ് ഏജൻ്റായ നരേന്ദ്രബാബുവിനെയും കഴിഞ്ഞ ദിവസം ക്രൂരമായി അക്രമിച്ചു. മമ്പറം ടൗണിലെ ജനസേവന കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് പട്ടാപ്പകൽ മുഖംമൂടി ധരിച്ചെത്തിയ ചിലർ ആക്രമണം നടത്തിയത്. ആക്രമിച്ചത് സി പി എം പ്രവർത്തകരാണെന്നും സംഭവത്തിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെയും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെയും നാട്ടിൽ കോൺഗ്രസുകാർക്കെതിരെ അക്രമം തുടരാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കേണ്ടി വരുമെന്ന് വി ഡി സതീശൻ മുന്നറിയിപ്പ് നൽകി.
ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് യു ഡി എഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കണ്ണൂരിലെ ചില തദ്ദേശ സ്ഥാപനങ്ങളിൽ ഏകപക്ഷീയ വിജയം പ്രഖ്യാപിച്ച് സി പി എം കേരളത്തിന്റെ ജനാധിപത്യ ബോധത്തെയാണ് വെല്ലുവിളിക്കുന്നത്.
‘സ്വന്തം ജില്ലയിലും നാട്ടിലും ഏകപക്ഷീയമായി വിജയിച്ചെന്നും എതിർ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ ആക്രമിച്ചെന്നും വീമ്പ് പറയുന്നതാണോ പിണറായി വിജയൻ്റെയും എം വി ഗോവിന്ദൻ്റെയും ജനാധിപത്യവും സോഷ്യലിസവും?’ എന്നും വി ഡി സതീശൻ ചോദിച്ചു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയ ഭീതി കാരണമാണ് സി പി എം വ്യാപക ആക്രമണം അഴിച്ചുവിടുന്നതെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. ‘അക്രമണം നടക്കുമ്പോൾ പൊലീസ് വെറും കാഴ്ചക്കാർ മാത്രമാവുകയാണ്. കള്ളവോട്ടും അക്രമവും നടത്തി ജനാധിപത്യത്തെ കൊള്ളയടിക്കാനാണ് സി പി എം ശ്രമിക്കുന്നത്. ഇതിന് പൊലീസ് സൗകര്യം ഒരുക്കുകയാണ്.’ സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും കള്ളവോട്ട് രേഖപ്പെടുത്താനുള്ള സി പി ഐ എം നീക്കം യു ഡി എഫിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർ ചോദ്യം ചെയ്തതിൻ്റെ പകയാണ് ആക്രമണത്തിന്റെ മറ്റൊരു കാരണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
ഈ വാർത്ത കൂട്ടുകാർക്ക് ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.
Article Summary: Opposition demands arrest of CPM workers for attacking Congress members in CM's hometown.
#KeralaPolitics #CPM_Attack #VDSatheesan #Kannur #Congress
