Political Developments | ജമ്മു കശ്മീരില്‍ ഉമര്‍ അബ്ദുല്ല ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും


● 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേർന്ന് ഇൻഡ്യാ മുന്നണിയുടെ ഭാഗമായാണ് നാഷണല്‍ കോണ്‍ഫറൻസ് മത്സരിച്ചത്.
● സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂഡൽഹി: (KVARTHA) ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ രൂപവത്കരിക്കാനുള്ള കത്ത് ലെഫ്റ്റനന്റ് ഗവർണറുടെ ഓഫിസില്‍ നിന്ന് ലഭിച്ചതായി ഉമർ അബ്ദുല്ല എക്സില്‍ അറിയിച്ചു.
Was pleased to receive the Principal Secretary to LG Manoj Sinha ji. He handed over a letter from the @OfficeOfLGJandK inviting me to form the next government in J&K. pic.twitter.com/D2OeFJwlKi
— Omar Abdullah (@OmarAbdullah) October 14, 2024
ആറ് വർഷത്തെ രാഷ്ട്രപതി ഭരണത്തിന് ശേഷം ജമ്മു കശ്മീർ ഒരു പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കുകയാണ്. സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് മത്സരിച്ച നാഷണൽ കോൺഫറൻസ് വൻ വിജയം നേടിയിരുന്നു. 2019ലാണ് സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തത്.
90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേർന്ന് ഇൻഡ്യാ മുന്നണിയുടെ ഭാഗമായാണ് നാഷണല്‍ കോണ്‍ഫറൻസ് മത്സരിച്ചത്. ഇൻഡ്യ മുന്നണി 48 സീറ്റുകൾ നേടിയപ്പോൾ ബിജെപിക്ക് 29 സീറ്റുകളിൽ തൃപ്തിപ്പെടേണ്ടി വന്നു. സ്വതന്ത്രരായ ചില അംഗങ്ങൾ ഉമർ അബ്ദുല്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ നാഷണൽ കോൺഫറൻസ് കൂടുതൽ കരുത്തരായി. പിഡിപി മൂന്ന് സീറ്റുകളിൽ വിജയിച്ചു. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.
സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
#OmarAbdullah #JammuKashmir #ChiefMinister #NationalConference #Politics #ElectionResults