Political Shift | ഇനി ഇടതുപക്ഷത്തിനൊപ്പം; കോണ്‍ഗ്രസ് വിട്ട എകെ ഷാനിബ് ഡിവൈഎഫ്‌ഐലേക്ക്
● തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുന്നു.
● വിചാരധാരയേയും മൗദൂദിസത്തെയും പിന്തുടരുന്നു.
● കോണ്‍ഗ്രസ് പാര്‍ട്ടി അധപതിച്ചിരിക്കുന്നു.
പാലക്കാട്: (KVARTHA) ഉപതെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ച് പാര്‍ട്ടിയുമായി കലഹിച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് എകെ ഷാനിബ് കോണ്‍ഗ്രസ് വിട്ടത്. എകെ ഷാനിബ് ഡിവൈഎഫ്ഐയില്‍ ചേരും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് സിപിഐഎം നേതാക്കളെ നേരില്‍ കാണുന്നുണ്ട്. തിരുവനന്തപുരത്ത് വെച്ചായിരിക്കും ഷാനിബ് അംഗത്വം സ്വീകരിക്കുക. ഉച്ചയ്ക്ക് കൂടിക്കാഴ്ച പൂര്‍ത്തിയായി ഡിവൈഎഫ്ഐയില്‍ അംഗത്വമെടുക്കും.
നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനും ഷാഫി പറമ്പിലിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച എകെ ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് പത്രിക പിന്‍വലിച്ച് ഡോ പി സരിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പ്രവേശനം.
നിലപാട് തുറന്ന് പറഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും ഒരു കോണ്‍ഗ്രസുകാരനായി തുടരുകയെന്ന എന്റെ ആഗ്രഹം ഞാനിവിടെ ഉപേക്ഷിക്കുകയാണെന്ന് ഷാനിബ് കഴിഞ്ഞ ദിവസം ഫേയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
മതേതര വിശ്വാസികള്‍ക്ക് കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വിട്ട എകെ ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞു. വിചാരധാരയേയും മൗദൂദിസത്തെയും പിന്തുടരുന്ന കോണ്‍ഗ്രസില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് അധപതിച്ചിരിക്കുന്നുവെന്നും ഷാനിബ് പറഞ്ഞു.
#AKShanib, #DYFI, #PoliticalShift, #CongressExit, #KeralaPolitics, #LeftWing