പുതിയ എകെജി സെന്റർ നിയമക്കുരുക്കിൽ; സുപ്രീംകോടതി സിപിഎമ്മിനോട് വിശദീകരണം തേടി


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
● കോടതി ലേലം ചെയ്ത 32 സെൻ്റ് ഭൂമി സിപിഎം വാങ്ങിയതാണ് കേസിനാധാരം.
● ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞയായ ഇന്ദുവാണ് സുപ്രീംകോടതിയെ സമീപിച്ചത്.
തിരുവനന്തപുരം: (KVARTHA) പഴയ എകെജി സെന്ററിനു പിന്നാലെ പുതിയ എകെജി സെന്ററും നിയമക്കുരുക്കില്‍. അടുത്തിടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ എകെജി സെന്ററിന്റെ ഭൂമി വില്‍പന സംബന്ധിച്ചുള്ള കേസിൽ സുപ്രീംകോടതി സിപിഎമ്മിനോടു വിശദീകരണം തേടി.
ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഒരു സാമ്പത്തിക ഇടപാട് കേസിൽ കോടതി ലേലം ചെയ്തു വിറ്റ 32 സെന്റ് ഭൂമിയാണ് സിപിഎം ആദ്യം ലേലം കൊണ്ടവരില്‍നിന്നു വാങ്ങിയത്. ഇതിലെ 16 സെന്റാണ് ഇപ്പോൾ തർക്കവിഷയമായിരിക്കുന്നത്. 1999ൽ നടന്ന ലേലം അസാധുവാണെന്ന് കാണിച്ച് ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞയായ ഇന്ദു നൽകിയ ഹർജിയാണ് ഇപ്പോൾ സുപ്രീംകോടതി പരിഗണിക്കുന്നത്. ഭൂമി തങ്ങളുടേതാണെന്നാണ് ഇന്ദു കോടതിയിൽ ഉന്നയിക്കുന്ന വാദം.

വിശദീകരണം തേടി സുപ്രീംകോടതി
ഈ കേസിൽ കീഴ്ക്കോടതിയും ഹൈക്കോടതിയും നേരത്തെ ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഇന്ദു സുപ്രീംകോടതിയെ സമീപിച്ചത്. പഴയ എകെജി സെന്ററിനായി കേരള സർവകലാശാലയുടെ ഭൂമി വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് വിവാദം നിലനിൽക്കുന്നതിനിടെയാണ് പുതിയ എകെജി സെന്റർ ഭൂമി സംബന്ധിച്ച തർക്കം സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്. ഇത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
അതേസമയം, കോടതിയിൽനിന്ന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും കേസ് നടക്കുന്നുണ്ടെന്നും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു. 'കോടതി നടപടികൾ നിയമപരമായി നേരിടും' -എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
ഈ കേസിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.
Article Summary: New AKG Centre land dispute reaches Supreme Court.
#AKGCentre #CPM #SupremeCourt #KeralaPolitics #LandDispute #LegalNews