Allegation | വ്യാജ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് റിപോര്‍ടര്‍ ടിവിക്കും, മനോരമ ന്യൂസിനും എം വി ജയരാജന്‍ വക്കീല്‍ നോടീസ് അയച്ചു
ADVERTISEMENT
● 24 മണിക്കൂറിനുള്ളില്‍ വ്യാജവാര്‍ത്ത പിന്‍വലിക്കണം.
● വിഷയത്തില്‍ ഖേദവും പ്രകടിപ്പിക്കണം.
കണ്ണൂര്‍: (KVARTHA) സിപിഎം സംസ്ഥാന കമിറ്റി യോഗത്തില്‍ താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി വ്യാജ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ (MV Jayarajan) റിപോര്‍ടര്‍ ടിവിക്കും മനോരമ ന്യൂസിനുമെതിരെ വക്കീല്‍ നോടീസ് അയച്ചു.
റിപോര്‍ടര്‍ ബ്രോഡ് കാസ്റ്റിംഗ് കംപനി, കംപനി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍, കണ്‍സല്‍ടന്റ് എഡിറ്റര്‍ അരുണ്‍കുമാര്‍, സ്മൃതി പരുത്തിക്കാട്, ആര്‍ ശ്രീജിത് എന്നിവരാണ് എതിര്‍കക്ഷികള്‍.
ഒക്ടോബര്‍ നാലിന് 'മുഖ്യമന്ത്രിക്കെതിരെ ചോദ്യം', 'ഹിന്ദു അഭിമുഖ വിവാദത്തില്‍ ആടിയുലഞ്ഞ് സിപിഎം', 'മുഖ്യമന്ത്രിയുടെ ന്യായീകരണത്തെ സംസ്ഥാന കമിറ്റിയില്‍ ചോദ്യം ചെയ്ത് ജയരാജന്‍' എന്നിങ്ങനെയാണ് വാര്‍ത്ത സംപ്രേഷണം ചെയ്തത്. വാര്‍ത്ത അവതരിപ്പിച്ചത് സ്മൃതി പരുത്തിക്കാടും ലൈവായി റിപോര്‍ട് ചെയ്തത് ആര്‍ ശ്രീജിത്തുമാണ്.
അത്തരത്തില്‍ ഒരു പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്ന് അഡ്വ. വിനോദ് കുമാര്‍ ചമ്പോളന്‍ മുഖേന അയച്ച നോടീസില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം കെട്ടിച്ചമച്ചതാണ് ഈ വാര്‍ത്ത. ആയതിനാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജവാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം. അല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്ന് ജയരാജന്‍ അയച്ച വക്കീല്‍ നോടീസില്‍ പറഞ്ഞു.
#MVJayarajan #ReporterTV #falsenews #KeralaPolitics #mediacontroversy
