SWISS-TOWER 24/07/2023

Court Verdict | പെരിയ കേസിൽ പങ്കില്ലെന്ന് പാർട്ടി പറഞ്ഞത് ശരിയാണെന്ന് കോടതി സ്റ്റേയിലൂടെ തെളിഞ്ഞുവെന്ന് എം വി ജയരാജൻ

 
MV Jayarajan on Periya double murder case
MV Jayarajan on Periya double murder case

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പെരിയ ഇരട്ട കൊലപാതക കേസിൽ പാർട്ടിക്ക് പങ്കില്ലെന്ന് അന്നേ സി.പി.എം പറഞ്ഞിരുന്നു. 
● പീതാംബരനെയും മറ്റുള്ളവരെയും അക്രമിച്ചതിന് കൊല്ലപ്പെട്ടവർക്കെതിരെ കേസുണ്ട്. 
● പീതാംബരനെതിരെ പാർട്ടി അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ട്. 

കണ്ണൂർ: (KVARTHA) പെരിയ ഇരട്ട കൊലപാതക കേസിൽ പങ്കില്ലെന്ന് പാർട്ടി പറഞ്ഞത് ശരിയാണെന്നും മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവരെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആവർത്തിച്ചും സിപിഎം നേതൃത്വം. കൊല്ലപ്പെട്ട കൃപേഷിനും  ശരത് ലാലിനുമെതിരെ പീതാംബരനെയും മറ്റുള്ളവരെയും അക്രമിച്ചതിൽ കേസുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ജില്ലാ കമ്മിറ്റി ഓഫീസീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Aster mims 04/11/2022

പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം നേതാക്കൾക്ക് പങ്കില്ലെന്ന് കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി ശിക്ഷാവിധിയിൽ സ്റ്റേ അനുവദിച്ചതിൽ നിന്നും വ്യക്തമായെന്ന്  ജയരാജൻ പറഞ്ഞു. പെരിയ ഇരട്ട കൊലപാതക കേസിൽ പാർട്ടിക്ക് പങ്കില്ലെന്ന് അന്നേ സി.പി.എം പറഞ്ഞിരുന്നു. കൊല്ലപ്പെട്ടവരും പീതാംബരനും തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് കൊലയിലെത്തിയത്. പീതാംബരനെയും മറ്റുള്ളവരെയും അക്രമിച്ചതിന് കൊല്ലപ്പെട്ടവർക്കെതിരെ കേസുണ്ട്. പാർട്ടി നേതൃത്വം അറിഞ്ഞിട്ടല്ല ഇങ്ങനെയൊരു കൊലപാതകം നടന്നത്. പാർട്ടി അന്നേ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

ഇതിൽ പീതാംബരനെതിരെ പാർട്ടി അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ട്. കൂട്ടിലിട്ട തത്തയായ സിബിഐ നേതാക്കൾക്കെതിരെ കെട്ടിച്ചമച്ചതാണ് പെരിയ കേസെന്ന് തെളിഞ്ഞിരിക്കുകയാണ്. സജു ജോർജിനെ ജീപ്പിൽ നിന്നും ഇറക്കിയതിനാണ് കുഞ്ഞിരാമനെ വധക്കേസിൽ പ്രതിയാക്കിയത്. ഹൈകോടതി വിധി വിഷലിപ്തമായ സിപിഎം വിരുദ്ധ പ്രചാരവേല നടത്തുന്ന മാധ്യമങ്ങൾക്കും കോൺഗ്രസിനും തിരിച്ചടിയാണ്. സിപിഎമ്മിനെ അക്രമികളാക്കി വാർത്ത നിരത്തുകയാണ് അച്ചടി മാധ്യമങ്ങൾ. ദൃശ്യമാധ്യമങ്ങൾ വസ്തുതാപരമല്ലാത്ത അന്തി ചർച്ചകൾ നടത്തുകയാണെന്നും എം വി ജയരാജൻ പറഞ്ഞു.

 #PeriyaCase #MVJayarajan #CPMLeadership #KeralaPolitics #KannurNews #CourtStay

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia