Jail Visit | പെരിയ കൊലപാതക കേസ് പ്രതികളെ ജയിലിൽ പി ജയരാജൻ കാണാൻ പോയതിൽ തെറ്റില്ലെന്ന് എം വി ജയരാജൻ

 
CPM leader MV Jayarajan on P Jayarajan's prison visit
Watermark

Photo: Screenshot from a Arranged video

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പി ജയരാജൻ ജയിലിൽ പോയത് ജയിൽ ഉപദേശക സമിതിയാംഗമായി
● മുന്നണിയിലുള്ള മാധ്യമങ്ങൾ ലക്ഷ്യമിട്ട് വാർത്ത വളച്ചൊടിക്കുന്നു
● ക്രിമിനലായവരെയും നിരപരാധികളായവരെയും ഇടവഴിയിൽ വേർതിരിക്കാൻ അനിവാര്യമായുണ്ട്

കണ്ണൂർ: (KVARTHA) സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ  പെരിയ ഇരട്ടകൊലപാതകക്കേസ് പ്രതികളെ ജയിലിൽ പോയി കണ്ടത് മഹാ പാതകമായി കാണേണ്ട ആവശ്യമില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ജയിൽ ഉപദേശക സമിതി അംഗമെന്ന നിലയിലാണ് ജയരാജൻ പ്രതികളെ കാണാൻ പോയത്. 

Aster mims 04/11/2022

ജയിൽഉപദേശക സമിതി അംഗമെന്ന നിലയിൽ സാധാരണ റിമാൻഡിലായവരെയും ശിക്ഷിക്കപ്പെട്ടവരെയും കാണാൻ പോകാറുണ്ട്. ഇങ്ങനെ കാണാൻ പോയില്ലെങ്കിലാണ് അതു തെറ്റായി മാറുന്നത്. ജയിൽ ഉപദേശക സമിതിയുടെ ചെയർമാൻ സെഷൻസ് ജഡ്ജാണ്. അവരും തടവുകാരുടെ ക്ഷേമം അന്വേഷിക്കാൻ ജയിലിൽ പോകാറുണ്ട്. 

തടവുകാരെ ജയിൽ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നുണ്ടോയെന്ന് അറിയാനാണ് പോകുന്നത്. ഈ കാര്യം
വലതുപക്ഷ മാധ്യമങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കുകയാണ്. ജയിലിൽ ശിക്ഷിക്കപ്പെടുന്നവരിൽ നിരപരാധികളുമുണ്ടെന്ന് ജയരാജൻ പറഞ്ഞു. മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈകോടതി വിധിയെ പാർട്ടി സ്വാഗതം ചെയ്യുന്നുവെന്നും ജയരാജൻ പറഞ്ഞു.

#PJayrajan, #MVJayarajan, #KeralaPolitics, #CrimeNews, #JailVisit, #PeriyaMurderCase

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script