Political Accusation | അന്‍വറിന് പിന്നില്‍ ജമാത്തെ ഇസ്ലാമിയും പോപുലര്‍ ഫ്രണ്ടും ചേര്‍ന്ന അവിശുദ്ധ ഐക്യമുന്നണിയെന്ന് എം വി ഗോവിന്ദന്‍
● ഇടതുസര്‍കാരിനും പാര്‍ടിക്കുമെതിരെ പ്രവര്‍ത്തിക്കുന്നു.
● കരുത്തുള്ളവര്‍ വെല്ലുവിളിച്ചിട്ടും ഒരു കുലുക്കവും സംഭവിക്കാത്ത പാര്‍ടി.
● കടന്നാക്രമണങ്ങള്‍ നേരിടാന്‍ സാമാന്യജനങ്ങളെ അണിനിരത്തും.
കണ്ണൂര്‍: (KVARTHA) സിപിഎമ്മിനും (CPM) സര്‍കാരിനുമെതിരെ നിരന്തരം കടന്നാക്രമണം നടത്തുന്ന പി വി അന്‍വറിന് (PV Anvar) പിന്നില്‍ ജമാത്തെ ഇസ്ലാമി- പോപുലര്‍ ഫ്രണ്ട് അവിശുദ്ധ കൂട്ടുക്കെട്ടെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ (MV Govindan).
സിപിഎം മുന്‍ സംസ്ഥാന സെക്രടറിയും പിബി അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലം സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ചനയ്ക്കുശേഷം നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
'ജമാത്തെ ഇസ്ലാമിയും പോപുലര്‍ ഫ്രണ്ടും മുസ്ലിം. ലീഗും കോണ്‍ഗ്രസും ചേര്‍ന്ന അവിശുദ്ധ മുന്നണിയാണ് അന്‍വറിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഈ അവിശുദ്ധ സഖ്യം ഇടതുസര്‍കാരിനും പാര്‍ടിക്കുമെതിരെ ഇപ്പോള്‍ പ്രവര്‍ത്തിക്കുകയാണ്.
ഇന്നലെ കോഴിക്കോട് നടന്ന അന്‍വറിന്റെ പൊതുയോഗത്തില്‍ മുന്നൂറ് പേരാണ് ഉണ്ടായിരുന്നത്. ഈ കാര്യത്തില്‍ പാര്‍ടിക്ക് വ്യക്തമായ കണക്കുണ്ട്. ഇതില്‍ ഒരാള്‍ മൂന്ന് വര്‍ഷം മുന്‍പെ പാര്‍ടിയില്‍ നിന്നും പുറത്താക്കിയ ഏരിയാ കമിറ്റി അംഗമാണ്. മറ്റൊരാള്‍ സംഘടനയില്‍ നിന്നും പുറത്താക്കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും അല്ലാതെ മറ്റാരും അന്‍വറിന്റെ പൊതുയോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കോഴിക്കോട് പൊതുസമ്മേളനം നടത്തിയശേഷം തൊണ്ടവേദനയായതിനാല്‍ ഇനി പൊതുസമ്മേളനങ്ങള്‍ ഇപ്പോഴില്ലെന്നാണ് അന്‍വര്‍ പറയുന്നത്. അന്‍വറെക്കാള്‍ വലിയ കരുത്തുള്ളവര്‍ വെല്ലുവിളിച്ചിട്ടും ഒരു കുലുക്കവും സംഭവിക്കാത്ത പാര്‍ടിയാണിതെന്ന് ഓര്‍ക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പാര്‍ടിക്കെതിരെയുള്ള കടന്നാക്രമണങ്ങള്‍ സാമാന്യജനങ്ങളെ അണിനിരത്തി നേരിടും. ഈ കാര്യത്തില്‍ കോടിയേരി കാണിച്ച മാതൃക പാര്‍ടി ഒറ്റക്കെട്ടായി പിന്‍തുടരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അനുസ്മരണ സമ്മേളനത്തില്‍ കേന്ദ്ര കമിറ്റി അംഗം ഇ പി ജയരാജന്‍ അധ്യക്ഷനായി. എം വി ജയരാജന്‍ സ്വാഗതം പറഞ്ഞു. പുഷ്പാര്‍ചനയ്ക്ക് പി ബി അംഗംവൃന്ദാ കാരാട്ട്, പി കെ ശ്രീമതി, കെ കെ ശൈലജ, പി ജയരാജന്‍, പി ശശി, എം വി ജയരാജന്‍, കോടിയേരിയുടെ സഹധര്‍മ്മിണി വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് മറ്റു കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
#KeralaPolitics #PVAnvar #MVGovindan #JamaatEIslami #PopularFront #politicalallegations #CPM