Obituary | മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

 
Senior Muslim League leader K Mohammedunni Haji passes away, former MLA from Kondotty, Kerala.
Senior Muslim League leader K Mohammedunni Haji passes away, former MLA from Kondotty, Kerala.

Photo Credit - Facebook / Indian Union Muslim League - Kerala State

● രണ്ട് തവണ കൊണ്ടോട്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു.
● പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും ദീർഘകാലം സേവനമനുഷ്ഠിച്ചു.
● 17 വർഷം കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയായി പ്രവർത്തിച്ചു.

മലപ്പുറം: (KVARTHA) മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി മുൻ എംഎൽഎയുമായ കെ മുഹമ്മദുണ്ണി ഹാജി (82) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊണ്ടോട്ടിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു അന്ത്യം. ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് വള്ളുവമ്പ്രം മഹല്ല് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

കോടാലി ഹസൻ-ഫാത്വിമ ദമ്പതികളുടെ മകനായി ജനിച്ച മുഹമ്മദുണ്ണി ഹാജി ചെറുപ്രായത്തിൽ തന്നെ പൊതുരംഗത്ത് സജീവമായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ മുതൽ നിയമസഭാംഗം വരെയുള്ള വിവിധ പദവികൾ അദ്ദേഹം വഹിച്ചു. രണ്ട് തവണ കൊണ്ടോട്ടി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി (2006, 2011). പതിനേഴ് വർഷം കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയായും, പതിനാറ് വർഷത്തോളം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയായും പ്രവർത്തിച്ചു.

കാൽ നൂറ്റാണ്ടോളം പൂക്കോട്ടൂർ പഞ്ചായത്ത് അംഗമായും പതിനാല് വർഷത്തോളം പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. എം.എസ്.എഫിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹം റെയിൽവേ അഡ്വൈസറി ബോർഡിലും അംഗമായിരുന്നു. 

കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ ചെയർമാൻ, കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കൽ ചെയർമാൻ, ഏറനാട് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചർ ബാങ്ക് മെമ്പർ  എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം ഏഴര പതിറ്റാണ്ടോളം വള്ളുവമ്പ്രം മുഈനുൽ ഇസ്ലാം സംഘം മഹല്ല് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

ഭാര്യ: ആഇശ. മക്കൾ: ഹസൻ (ജിദ്ദ), റഷീദ് (കുഞ്ഞാപ്പു), അനീസ, ബേബി ബറത്ത്. മരുമക്കൾ: യു.പി. അബൂബക്കർ, ശഫീഖ് മാസ്റ്റർ (പി.പി.എം.എച്ച്.എസ് കൊടുക്കര), നസറി, ജംഷീദ.

#Obituary #MuslimLeague #Keralapolitics #Condolences #KeralaNews #PoliticalLeade

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia