Relief | ലൈംഗികാരോപണക്കേസില്‍ മുകേഷിന് താല്‍ക്കാലിക ആശ്വാസം; സെപ്റ്റംബര്‍ 3 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

 
Actor Mukesh Gets Interim Bail in Assault Case from Ernakulam Court

Photo Credit: Facebook/Mukesh M

ഒരു മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ തനിക്കെതിരെ കേസെടുക്കുകയായിരുന്നെന്നാണ് മുകേഷിന്റെ വാദം. 

കൊച്ചി: (KVARTHA) ലൈംഗികാരോപണക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന് (Mukesh) താല്‍ക്കാലിക ആശ്വാസം. സെപ്റ്റംബര്‍ 3 വരെ മുകേഷിനെ അറസ്റ്റ് ചെയ്യുന്നത് എറണാകുളം ജില്ലാ സെഷന്‍സ് കോടതി (Court) തടഞ്ഞു. മുകേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് (Anticipatory Bail) ഉത്തരവ്. കേസില്‍ സെപ്റ്റംബര്‍ 3ന് കോടതി വാദം കേള്‍ക്കും.

കേസില്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്തതുള്‍പ്പെടെ തനിക്ക് അനുകൂലമായ നിരവധി കാര്യങ്ങളുമുണ്ട്. എന്നാല്‍ ഒരു മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ തനിക്കെതിരെ കേസെടുക്കുകയായിരുന്നെന്നാണ് മുകേഷിന്റെ വാദം. പൊലീസ് കടുത്ത നടപടിയിലേക്ക് കടക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുകേഷ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്. തുടര്‍ന്നാണ് ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചത്.

നടിയുടെ പീഡന പരാതിയില്‍ മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുകേഷ് രാജി വെക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം. അവെയ്ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം. എന്നാല്‍ സിനിമാ നയ രൂപവത്കരണ സമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ മുകേഷിനെ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, മുകേഷിന്റെ രാജിക്കാര്യത്തില്‍ സി.പി.ഐയില്‍ ഭിന്നത നിലനില്‍ക്കുകയാണ്.

#Mukesh #MalayalamCinema #bail #Kerala #India #courtcase #justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia