Health | സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനിടെ ദേഹാസ്വാസ്ഥ്യം; എം എം മണിയെ മധുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


● തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നു.
● ആരോഗ്യനില തൃപ്തികരമെന്ന് കുടുംബാംഗങ്ങള്‍.
● മുതിര്‍ന്ന സിപിഎം നേതാക്കള്‍ ആശുപത്രിയില്‍ എത്തി.
മധുര: (KVARTHA) മുതിര്‍ന്ന സിപിഎം നേതാവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം എം മണിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മധുരയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്ന എം എം മണിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങള്‍ അറിയിക്കുന്നത്.
മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെയാണ് മണിക്ക് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം മാത്രമെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനാവുകയുള്ളുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മുതിര്‍ന്ന സിപിഎം നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് എം എം മണി.
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കുക, നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Senior CPM leader M.M. Mani was admitted to Apollo Hospital in Madurai after experiencing uneasiness during the CPM Party Congress. His health is stable, and he is under observation in the ICU.
#MMMani, #CPM, #Madurai, #KeralaPolitics, #HealthUpdate, #PartyCongress