SWISS-TOWER 24/07/2023

Allegation | തിരഞ്ഞെടുപ്പ് വിജയത്തിനായി സിപിഎം ഭുരിപക്ഷ വർഗീയതയെ ആശ്രയിക്കുന്നുവെന്ന് എം എം ഹസൻ

 
MM Hassan Accuses CPM of Using Religious Polarization for Electoral Gains
MM Hassan Accuses CPM of Using Religious Polarization for Electoral Gains

Photo: Arranged

ADVERTISEMENT

● 'സിപിഎം ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടതിനാൽ ഭൂരിപക്ഷ വർഗീയത പ്രോത്സാഹിപ്പിക്കുന്നു'
● 'ആർഎസ്എസുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ഇതിന്റെ ഭാഗമാണ്' 
● 'മലപ്പുറത്തെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്'

കണ്ണൂർ: (KVARTHA) ന്യൂനപക്ഷ വർഗീയ ശക്തികളുടെ പിൻതുണ നേടാൻ കഴിയാത്തതു കൊണ്ടാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണമെന്നാണ് സിപിഎം കരുതുന്നതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Aster mims 04/11/2022

അതുകൊണ്ട് ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് അവർ. ആർഎസ്എസുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് ഇതിൻ്റെ ഭാഗമായാണ്. മുഖ്യമന്ത്രി ഹിന്ദുവിൽ എഴുതിയ ലേഖനവും തൃശൂർ പൂരം കലക്കൽ ഗൂഡാലോചനയും ഈയൊരു അജൻഡയുടെ ഭാഗമായാണ്. 

പി വി അൻവർ ആരോപണമുന്നയിച്ചപ്പോൾ മലപ്പുറത്തെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സ്വർണം കടത്തലുമായി ബന്ധപ്പെട്ട് ഒരു ജില്ലയെ മാത്രം കുറ്റപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും ഇതു അംഗീകരിക്കാൻ കഴിയില്ലെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.
 

#KeralaPolitics #CPM #UDF #MMHassan #Elections #Communalism #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia