Bribery Allegation | '70,000 രൂപയുടെ പന്തൽ പണിക്ക് 25,000 രൂപ നോക്കുകൂലി'; ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടിയെടുത്ത് മന്ത്രി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നോക്കുകൂലി ആവശ്യപ്പെട്ടുവെന്നാരോപണം ഉയർന്ന ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി അംഗത്വം സസ്പെൻഡ് ചെയ്തു.
● സ്റ്റാച്യു മേഖലയിലെ പത്ത് ചുമട്ടുതൊഴിലാളികളെയാണ് ക്ഷേമനിധി ബോർഡ് ചെയർമാൻ, മന്ത്രിയുടെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്തത്.
തിരുവനന്തപുരം: (KVARTHA) സിനിമാ ഷൂട്ടിംഗിനുള്ള പന്തൽ പണിയുടെ സാധനങ്ങൾ ഇറക്കുന്നതിന് അധിക തുക നോക്കുകൂലിയായി ആവശ്യപ്പെട്ടുവെന്നാരോപണത്തെ തുടർന്ന് ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടി.
70,000 രൂപ വിലമതിക്കുന്ന പന്തൽ കെട്ടാൻ 25,000 രൂപ നോക്കുകൂലിയായി ആവശ്യപ്പെട്ടുവെന്നാണ് പരാതി. ഈ സംഭവത്തിൽ, മന്ത്രി വി. ശിവൻകുട്ടി സ്ഥലത്തെത്തി നേരിട്ട് ഇടപെട്ടു. തുടർന്ന്, നോക്കുകൂലി ആവശ്യപ്പെട്ടുവെന്നാരോപണം ഉയർന്ന ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി അംഗത്വം സസ്പെൻഡ് ചെയ്തു.

സ്റ്റാച്യു മേഖലയിലെ പത്ത് ചുമട്ടുതൊഴിലാളികളെയാണ് ക്ഷേമനിധി ബോർഡ് ചെയർമാൻ, മന്ത്രിയുടെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ സിനിമാ ഷൂട്ടിങ്ങിനുള്ള സാധനങ്ങളെത്തിച്ചപ്പോഴാണ് ഈ സംഭവം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
#Bribery #Labour #FilmIndustry #KeralaPolitics #Minister #VShivankutty