Criticism | 'മിനി പാകിസ്ഥാൻ': മഹാരാഷ്ട്ര മന്ത്രിയുടെ പ്രസ്താവന പ്രകോപനപരവും അപലപനീയവുമെന്ന് പിണറായി വിജയൻ; ബിജെപി നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകമെന്നും മുഖ്യമന്ത്രി 

 
Pinarayi Vijayan criticizes BJP Minister for 'Mini Pakistan' remark
Pinarayi Vijayan criticizes BJP Minister for 'Mini Pakistan' remark

Photo Credit: Facebook/Pinarayi Vijayan

● പിണറായി വിജയൻ പറഞ്ഞത്, 'മഹാരാഷ്ട്ര മന്ത്രിയുടെ പ്രസ്താവന പ്രകോപനപരവും അപലപനീയവുമാണ്.'
● മന്ത്രിയുടെ അഭിപ്രായം കേരളത്തോടുള്ള സംഘപരിവാർ നിരീക്ഷണത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
● ഭരണഘടനയ്‌ക്കെതിരായ നടപടിയിൽ സർക്കാരിന്റെ പിന്തുണ ഇല്ലാത്തത് നിരാശാജനകമാണ്.

തിരുവനന്തപുരം: (KVARTHA) മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണെ കേരളത്തെ 'മിനി പാകിസ്ഥാൻ' എന്ന് വിശേഷിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. 

സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളിലൂടെ വെളിവാക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾക്ക് സ്വാധീനമുറപ്പിക്കാൻ പ്രയാസമുള്ള  ഭൂപ്രദേശത്തെ അപരവൽക്കരിച്ചും വിദ്വേഷ പ്രചാരണങ്ങൾ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാർ കരുതുന്നത്. അതിനെ പിൻപറ്റിയാണ് ഇത്തരം പ്രസ്താവനകൾ വരുന്നത്.

വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്തു തുടരാൻ അർഹനല്ല. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുംവിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന പാർടിയുടെ നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

#PinarayiVijayan, #MaharashtraMinister, #MiniPakistan, #BJP, #Controversy, #HateSpeech

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia