മലപ്പട്ടം സംഘർഷം തളിപ്പറമ്പിലേക്കും; യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീട് ആക്രമിച്ചു, വാഹനങ്ങൾ തകർത്തു


● വ്യാഴാഴ്ച രാത്രി 11.40 ഓടെയാണ് ആക്രമണം നടന്നത്.
● പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
● കൂടുതൽ അക്രമങ്ങൾ ഒഴിവാക്കാൻ പോലീസ് കാവൽ ഏർപ്പെടുത്തി.
കണ്ണൂർ: (KVARTHA) മലപ്പട്ടത്തെ സി.പി.എം - കോൺഗ്രസ് സംഘർഷം തളിപ്പറമ്പിലേക്കും വ്യാപിക്കുന്നു. തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് എസ്.ഇർഷാദിന്റെ വീടിന് നേരെ ആക്രമണം നടന്നു. വീടിൻ്റെ പോർച്ചിലുണ്ടായിരുന്ന കാറും സ്കൂട്ടറും ജനൽചില്ലുകളും അക്രമിസംഘം തകർത്തു.
വ്യാഴാഴ്ച രാത്രി 11.40 ഓടെയാണ് സംഭവം. കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡൻ്റായ ഇർഷാദിൻ്റെ തൃച്ചംബരത്തെ വീട്ടിലേക്ക് മൂന്ന് ബൈക്കുകളിലായി എത്തിയ ഏഴ് സി.പി.എം പ്രവർത്തകരാണ് ആക്രമണം നടത്തിയത്.
ഇർഷാദിൻ്റെ പിതാവ് കെ.സി.മുസ്തഫയുടെ കാറും സ്കൂട്ടറും വീടിൻ്റെ അഞ്ച് ജനൽ ഗ്ലാസുകളും അക്രമിസംഘം തകർത്തു. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇർഷാദിൻ്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ആക്രമങ്ങൾ ഒഴിവാക്കുന്നതിനായി പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഈ അക്രമ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക,
Summary: Following the CPM-Congress clash in Malappattam, violence spread to Taliparamba, where the house of Youth Congress leader S. Irshad was attacked. Vehicles parked at his residence and windows were vandalized by alleged CPM activists. Police have registered a case and are investigating.
#KannurViolence, #TaliparambaAttack, #YouthCongress, #CPMClash, #KeralaPolitics, #PoliticalViolenceNews Categories: Crime, Kerala, kannur, news, congress, cpm, politics