SWISS-TOWER 24/07/2023

Election Violations | മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: 6,382 പരാതികൾ, 536 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തു

​​​​​​​

 
Maharashtra Election Assets Seizures, ₹536 crore
Maharashtra Election Assets Seizures, ₹536 crore

Logo Credit: Facebook/ Election Commission of India

ADVERTISEMENT

● നവംബർ 20 ന് പോളിങ് നടക്കുന്ന സംസ്ഥാനത്തെ വോട്ടർമാരെ കയ്യിലെടുക്കുന്നത് തടയാനാണ് പിടിച്ചെടുക്കല്‍ നടത്തിയത്.   
● 536.45 കോടി രൂപയുടെ സ്വത്തുക്കൾ, പണം, മദ്യം, മയക്കുമരുന്ന് പിടിച്ചെടുത്തു.  
● പൗരന്മാരെ പ്രാപ്തരാക്കാൻ കമീഷൻ വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനാണ് സിവിജിൽ.


മുംബൈ: (KVARTHA) മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിന് മുന്നിൽ പ്രചാരണത്തിനിടെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട് 6,382 പരാതികൾ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ മാസം ലഭിച്ച ആകെ പരാതികളില്‍ 6,381 എണ്ണവും കമീഷൻ പരിഹരിച്ചതായി സംസ്ഥാന ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Aster mims 04/11/2022

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലുള്ള ഏജൻസികൾ സംസ്ഥാനത്ത് വ്യാപകമായി പരിശോധന നടത്തി 536.45 കോടി രൂപയുടെ കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായും കമീഷന്‍റെ പ്രസ്താവനയില്‍ പറയുന്നു. ഇതിൽ അനധികൃത പണം, മദ്യം, മയക്കുമരുന്ന്, വിലയേറിയ ലോഹങ്ങൾ എന്നിവ ഉൾപ്പെടുന്നു. നവംബർ 20 ന് പോളിങ് നടക്കുന്ന സംസ്ഥാനത്തെ വോട്ടർമാരെ കയ്യിലെടുക്കുന്നത് തടയാനാണ് പിടിച്ചെടുക്കല്‍ നടത്തിയത്. 

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്ന ഒക്ടോബർ 15 മുതൽ നവംബർ 14 വരെയുള്ള കാലയളവിൽ പൗരന്മാർ ആപ്പ് ('cVIGIL') വഴിയാണ് ഈ പരാതികൾ നൽകിയത്. തെരഞ്ഞെടുപ്പ് സമയത്ത് എം.സി.സിയുടെ ലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്യാൻ പൗരന്മാരെ പ്രാപ്തരാക്കാൻ കമീഷൻ വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനാണ് സിവിജിൽ..

ഒരു പരാതി ലഭിച്ചാൽ ഉടൻ തന്നെ ബന്ധപ്പെട്ട സംഘം അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കും. ഇ.ഡി ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ തോതിൽ സ്വത്തുക്കൾ പിടിച്ചെടുത്തത്.

#MaharashtraElections #ElectionCommission #cVIGIL #ElectionViolations #SeizedAssets #MaharashtraNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia