Result | സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ശ്രീലങ്കയിലെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടത് നേതാവ് മുന്നിൽ; വിക്രമസിംഗെ മൂന്നാംസ്ഥാനത്തൊതുങ്ങി 

 
 Left Leader Ahead in First Sri Lankan Presidential Election Post-Economic Crisis
 Left Leader Ahead in First Sri Lankan Presidential Election Post-Economic Crisis

Photo Credit: X/ Anura Kumara Dissanayake

● ഇടത് നേതാവ് അനുര കുമാര ദിസനായകെ വൻ മുന്നേറ്റം നടത്തുന്നു.
● 22 ഇലക്‌ട്രൽ ജില്ലകളിലായി 13,400 പോളിങ് സ്‌റ്റേഷനുകളിൽ വോട്ടെടുപ്പ് നടന്നു.
● 75% പോളിംഗ് രേഖപ്പെടുത്തി.

കൊളംബോ: (KVARTHA) ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ  ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ. ഇതുവരെ എണ്ണിയ ഒരു ദശലക്ഷം വോട്ടുകളിൽ 53 ശതമാനവും നാഷണൽ പീപ്പിൾസ് പവർ (എൻപിപി) നേതാവായ ദിസനായകെ നേടി. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ 22% രണ്ടാം സ്ഥാനത്തെത്തിയപ്പോൾ  നിലവിലെ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ മൂന്നാംസ്ഥാനത്തൊതുങ്ങി.

ഇടത് ചായ്‌വുള്ള ജനതാ വിമുക്തി പെരെമുന (ജെവിപി) പാർട്ടിയുടെ നേതാവായ അനുര കുമാര ദിസനായകെ എൻപിപി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായാണ്  മത്സരിച്ചത്. ഈ സഖ്യം സർക്കാരിന് സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ നിയന്ത്രണം ഉണ്ടാകണമെന്നും, നികുതി കുറയ്ക്കണമെന്നും, വിദേശ വ്യാപാരം കുറച്ചുകൊണ്ട് സ്വന്തം ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കണമെന്നുള്ള ആശയങ്ങൾ മുന്നോട്ട് വെക്കുന്നു.

ജെവിപി പാർട്ടിക്ക് പാർലമെന്റിൽ വെറും മൂന്ന് സീറ്റുകളേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, 55-കാരനായ നേതാവ് ദിസനായകെ, കടുത്ത അഴിമതി വിരുദ്ധ നടപടികളും ദരിദ്രരുടെ ഉന്നമനത്തിനായുള്ള നയങ്ങളും വാഗ്ദാനം ചെയ്ത് ജനശ്രദ്ധ നേടുകയായിരുന്നു. 22 ഇലക്‌ട്രൽ ജില്ലകളിലെ 13,400 പോളിങ് സ്‌റ്റേഷനുകളിലായി ശനിയാഴ്ചയാണ്  പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള പോളിങ് നടന്നത്. 17 ദശലക്ഷം വോട്ടർമാരാണുള്ളത്. 75% പോളിംഗ് രേഖപ്പെടുത്തി. 

ശ്രീലങ്കയിൽ 2022ൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത്‌ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്‌. ഇന്ധനം, മരുന്ന്, പാചകവാതകം തുടങ്ങിയ അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് പണം നൽകാനാകാത്ത അവസ്ഥയായിരുന്നു അന്ന്. ഇതിന്റെ ഫലമായി ജനജീവിതം ദുരിതത്തിലായി. ഈ സാഹചര്യത്തിൽ, വ്യാപകമായ പ്രതിഷേധങ്ങൾ ഉണ്ടായി. പ്രതിഷേധക്കാർ പ്രസിഡൻ്റിൻ്റെ ഓഫീസും വസതിയും പിടിച്ചടക്കി. ഈ സംഭവങ്ങളെ തുടർന്ന്, അന്നത്തെ പ്രസിഡൻ്റ് ഗോതബായ രാജപക്‌സെ പലായനം ചെയ്യുകയും പിന്നീട് രാജിവയ്ക്കുകയും ചെയ്തു.

 #SriLankaElection #PresidentialElection #EconomicCrisis #AnuraKumaraDissanayake #NPP #Asia #Politics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia