Election Update | ഇടതോരം ചേർന്ന് ചേലക്കര; യു ആർ പ്രദീപ് ബഹുദൂരം മുന്നിൽ; രമ്യക്ക് ചലനം സൃഷ്ടിക്കാനായില്ല
● പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ പ്രദീപ് മുന്നേറുകയാണ്.
● ചേലക്കരയില്‍ പി വി അൻവറിന്‍റെ ഡിഎംകെയുടെ സ്ഥാനാര്‍ത്ഥിക്കും സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
● യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ഒരു ഘട്ടത്തിലും മുന്നിലെത്താനായില്ല.
ചേലക്കര: (KVARTHA) വോട്ടണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് ബഹുദൂരം മുന്നിൽ. നാലാം റൗണ്ട് പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് 7598 വോട്ടിന് ലീഡ് ചെയ്യുന്നു. വലിയ ചാനമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ഒരു ഘട്ടത്തിലും മുന്നിലെത്താനായില്ല.
പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ പ്രദീപ് മുന്നേറുകയാണ്. പ്രദീപിന്‍റെ ഭൂരിപക്ഷം 10,000 കടക്കുമെന്നാണ് ഇടത് കേന്ദ്രങ്ങൾ പറയുന്നത്. ചേലക്കരയില്‍ പി വി അൻവറിന്‍റെ ഡിഎംകെയുടെ സ്ഥാനാര്‍ത്ഥിക്കും സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
ചേലക്കരയില്‍ 72.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മുന്‍ തിരഞ്ഞെടുപ്പില്‍ 77.40 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും തമ്മിലാണ് പ്രധാന പോരാട്ടം. എന്‍ഡിഎയ്ക്ക് വേണ്ടി കെ ബാലകൃഷ്ണനും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഡിഎംകെയ്ക്ക് വേണ്ടി എന്‍ കെ സുധീറുമാണ് മത്സരിച്ചത്.
നാലാം റൗണ്ട് പൂർത്തിയായപ്പോൾ നേടിയ വോട്ട് നില:
യു.ആര്‍. പ്രദീപ് (സിപിഎം) - 22794
രമ്യ ഹരിദാസ് (കോണ്‍ഗ്രസ്) - 15196
കെ ബാലകൃഷ്ണന്‍ (ബിജെപി) - 9455
കെ ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍) - 61
എന്‍ കെ സുധീര്‍ (സ്വതന്ത്രന്‍) - 1425
ഹരിദാസന്‍ (സ്വതന്ത്രന്‍) - 60
നോട്ട - 305
#Chelakkara, #U R Pradeep, #RamyaHaridas, #KeralaElections, #LDF, #UDF