Controversy | സന്ദീപിനിട്ട് കൊട്ടി സിറാജിലും സുപ്രഭാതത്തിലും നൽകിയ പരസ്യം ചർച്ചയായി; പാലക്കാട് അവസാന നിമിഷത്തിൽ ഇടതിന്റെ 'അടവ്'; ലക്ഷ്യമെന്ത്?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സന്ദീപ് വാര്യർക്കെതിരെ ആഞ്ഞടിച്ച പരസ്യം.
● ന്യൂനപക്ഷ പത്രങ്ങളിൽ മാത്രം പ്രസിദ്ധീകരിച്ചു.
● തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി.
പാലക്കാട്: (KVARTHA) ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്കെതിരെ എൽഡിഎഫിന്റെ പത്ര പരസ്യം ചർച്ചയായി. സുപ്രഭാതം, സിറാജ് എന്നീ പത്രങ്ങളുടെ പാലക്കാട് എഡിഷനിൽ വന്ന പരസ്യമാണ് ചർച്ചയായത്. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിൽ സരിന്റെ ചിത്രവും ചിഹ്നവുമായാണ് പരസ്യമെങ്കിലും ഭൂരിഭാഗം സ്ഥലവും നീക്കിവെച്ചിരിക്കുന്നത് സന്ദീപിനെ വിമർശിക്കാനാണ്.
'ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ? ഹാ കഷ്ടം!' എന്ന തലക്കെട്ടിൽ സന്ദീപിന്റെ ആർഎസ്എസ് വേഷത്തിലുള്ള ഫോടോയോടൊപ്പമാണ് പരസ്യം പുറത്തിറക്കിയിരിക്കുന്നത്. കശ്മീരികളുടെ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത് സന്ദീപ്, ‘എന്താണ് ഹിന്ദു മഹാസഭ ചെയ്ത കുറ്റം, ഗാന്ധിയെ ചെറുതായി വെടിവച്ചു കൊന്നു’ എന്നുള്ള സന്ദീപിന്റെ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം, ‘അടിവരയിട്ട് പറയുന്നു, സിഎഎ കേരളത്തിലും നടപ്പാക്കും’ എന്ന ആദ്ദേഹത്തിന്റെ വാക്കുകള്‍, ‘ഹിന്ദുത്വവഴി’ മാധ്യമം പത്രത്തിന്റെ വാര്‍ത്ത ഇതൊക്കെ ചേർത്താണ് പരസ്യം നൽകിയിരിക്കുന്നത്.
ന്യൂനപക്ഷ പത്രങ്ങളിൽ മാത്രം പരസ്യം
സിപിഎമ്മിന്റെ പരസ്യം ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമമാണെന്ന് ആരോപിച്ച് കോൺഗ്രസും ബിജെപിയും വിമർശനവുമായി രംഗത്തെത്തി. ഇതിനിടെ എൽഡിഎഫ് നൽകിയ പരസ്യം എംസിഎംസി സെല്ലിന്റെ മുൻകൂർ അനുമതി വാങ്ങിയില്ലെന്നും ആരോപണം ഉയർന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കി. ഇതിനെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകിയിട്ടുണ്ട്. നഗ്നമായ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് നടന്നത് എന്നാണ് കോൺഗ്രസ് ആരോപണം.
മുസ്ലിം ലീഗിനെ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടിക്കലർത്തിയുള്ള പിണറായി വിജയന്റെ പരാമർശം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വ്യക്തമായ കാണക്കുകൂട്ടലോടെയാണ് ന്യൂനപക്ഷ പത്രങ്ങളിൽ മാത്രം സിപിഎം പരസ്യം നൽകിയതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായം. വാർത്താ ശൈലിയിലുള്ള പരസ്യമാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിൽ എൽഡിഎഫ് പുറത്തിറക്കിയത്.
സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിൽ വലിയ വിമർശനങ്ങൾ ഉന്നയിച്ച ഇടതുപക്ഷം ന്യൂനപക്ഷ വോടുകൾ ലക്ഷ്യംവെച്ചാണ് പൂഴിക്കടകൻ പ്രയോഗിച്ചിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. പാർടി പത്രമായ ദേശാഭിമാനിയിൽ പോലും ഈ പരസ്യം നൽകിട്ടിയിട്ടില്ലെന്നതും ശ്രദ്ധേയമായി. എന്തായാലും ഇത് തിരഞ്ഞെടുപ്പിൽ വോടായി മാറുമോയെന്ന് കണ്ടറിയണം.
#PalakkadByElection #LDFControversy #KeralaPolitics #SandeepWarrier #ElectionAd #Communalism
