Results | ആലക്കാട് വാർഡ് എൽഡിഎഫ് നിലനിർത്തി; എൻഡിഎ രണ്ടാം സ്ഥാനത്ത്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സിപിഎമ്മിന് 484 വോട്ട് ലഭിച്ചപ്പോള്‍ എന്‍ഡിഎക്ക് 296 വോട്ടും കോണ്‍ഗ്രസിന് 44 വോട്ടുമാണ് ലഭിച്ചത്.
കണ്ണൂർ: (KVARTHA) ഉപതിരഞ്ഞെടുപ്പ് നടന്ന കാങ്കോല്‍ - ആലപ്പടമ്പ് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ആലക്കാട് എല്‍ഡിഎഫ് നിലനിര്‍ത്തി. എൻഡിഎ സ്ഥാനാർത്ഥിയാണ് രണ്ടാം സ്ഥാനത്ത്. സിപിഎമ്മിലെ എം ലീലയാണ് 188 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.
ഈ വാർഡിൽ മുന്‍ അംഗം സിപിഎമ്മിലെ കെ.വി.ചന്ദ്രികയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ കെ.രജനി, എന്‍ഡിഎയിലെ എ.ജയന്തി ടീച്ചര്‍ എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു.
ആകെയുള്ള 976 വോട്ടര്‍മാരില്‍ 824 പേരാണ് ഇക്കുറി വോട്ടുചെയ്തത്. ഇതില്‍ സിപിഎമ്മിന് 484 വോട്ട് ലഭിച്ചപ്പോള്‍ എന്‍ഡിഎക്ക് 296 വോട്ടും കോണ്‍ഗ്രസിന് 44 വോട്ടുമാണ് ലഭിച്ചത്. സിപിഎം ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകളിലൊന്നാണ് കാങ്കോൽ - ആലപ്പടമ്പ്'
