കണ്ണൂർ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ഒമ്പത് വനിതകൾ ഉൾപ്പെടെ 16 പേർ മത്സരരംഗത്ത്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ പിണറായി ഡിവിഷനിൽ മത്സരിക്കും.
● ബിനോയ് കുര്യൻ പെരളശ്ശേരി ഡിവിഷനിലാണ് ജനവിധി തേടുന്നത്.
● എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനമെന്ന് കെ കെ രാഗേഷ് പറഞ്ഞു.
● സ്വരാജ് ട്രോഫി ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടിയതിൻ്റെ ആത്മവിശ്വാസത്തിലാണ് മുന്നണി.
● തെരഞ്ഞെടുപ്പിൽ വികസനമാകും പ്രധാന ചർച്ചയെന്ന് കെ കെ രാഗേഷ് വ്യക്തമാക്കി.
കണ്ണൂർ: (KVARTHA) എൽഡിഎഫ് കണ്ണൂർ ജില്ലാ പഞ്ചായത്തിലെ സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 16 ഡിവിഷനുകളിൽ ഒമ്പത് ഇടങ്ങളിലും വനിതകളാണ് സ്ഥാനാർത്ഥികളാവുക. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ ഒഴികെ മറ്റെല്ലാ സ്ഥാനാർത്ഥികളും ജില്ലാ പഞ്ചായത്തിലേക്ക് പുതുമുഖങ്ങളാണ്.
സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ പിണറായി ഡിവിഷനിലും ബിനോയ് കുര്യൻ പെരളശ്ശേരി ഡിവിഷനിലും മത്സരിക്കും.
മറ്റ് സ്ഥാനാർത്ഥികൾ: കരിവെള്ളൂർ - എ വി ലേജു, മാതമംഗലം - രജനി മോഹൻ, പേരാവൂർ - നവ്യ സുരേഷ്, പാട്യം - ടി ഷബ്ന, പന്ന്യന്നൂർ - പി പ്രസന്ന, കതിരൂർ - പി കെ ശോഭ, അഞ്ചരക്കണ്ടി - ഒ സി ബിന്ദു, കൂടാളി - പി പി റെജി, മയ്യിൽ - കെ മോഹനൻ, കല്യാശ്ശേരി - വി വി പവിത്രൻ, അഴീക്കോട് - കെ വി ഷക്കീൽ, ചെറുകുന്ന് - എം വി ഷിമ, പരിയാരം - പി രവീന്ദ്രൻ, കുഞ്ഞിമംഗലം - പി പി ജയശ്രീ.
എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചാണ് സ്ഥാനാർത്ഥി പ്രഖ്യാപനമെന്ന് കെ കെ രാഗേഷ് പറഞ്ഞു. അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചതിൻ്റെ ആത്മവിശ്വാസത്തോടെയാണ് ഇടതുമുന്നണി മത്സരിക്കുന്നത്.
കണ്ണൂർ ജില്ലാ പഞ്ചായത്തിന് സ്വരാജ് ട്രോഫി ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടാനായി. ആർദ്ര കേരളം പുരസ്കാരം, വയോജന ക്ഷേമ അവാർഡ്, ഭിന്നശേഷി സൗഹൃദ പദ്ധതി അവാർഡ് തുടങ്ങിയവയും നേടാൻ കഴിഞ്ഞു.
ജനം വികസനത്തിനാണ് മുൻഗണന നൽകുന്നത്. വിവാദങ്ങളിൽ ജനം അഭിരമിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പിൽ വികസനമാവും പ്രധാന ചർച്ചയെന്നും കെ കെ രാഗേഷ് കൂട്ടിച്ചേർത്തു. എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ, മുൻ എംഎൽഎ ടി വി രാജേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: LDF announced candidates for Kannur District Panchayat, including SFI leader K Anushree and nine women.
#Kannur #LDF #LocalBodyElections #KAnushree #KeralaPolitics #DistrictPanchayat
