Victory | കെപിസിസി സെക്രട്ടറിയുടെ ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടു; വിമാനത്താവളങ്ങളിലെ ചായ വില 150 രൂപയില്‍ നിന്നും 15 ആയി കുറച്ചു
● രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അമിത വില ഈടാക്കുന്നത് നിര്‍ത്തി.
● പുതിയവില: ചായ-15, കാപ്പി-20, സാനാക്‌സ്-15 എന്നിങ്ങനെയായി കുറഞ്ഞു.
● നെടുമ്പാശ്ശേരിയിലും വില ക്രമീകരിച്ചെന്ന് സിയാല്‍ വ്യക്തമാക്കി.
തൃശൂര്‍: (KVARTHA) വിമാനത്താവളത്തിനുള്ളിലെ ഭക്ഷണ സാധനങ്ങളുടെ വില കേട്ട് ഞെട്ടിയിരുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ ആശ്വസിക്കാം. കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഭക്ഷണ സാധനങ്ങളുടെ വില കുറച്ചു. അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അമിത വില ഈടാക്കുന്നത് നിര്‍ത്തി.
ഇനി മുതല്‍ വിമാനത്താവങ്ങളില്‍ ചായയും കാപ്പിയും സ്നാക്സും സാധാരണ വിലയില്‍ ലഭിക്കും.
രണ്ടാഴ്ച മുന്‍പ് എയര്‍പോര്‍ട്ട് അതോറിറ്റി എല്ലാ വിമാനത്താവളങ്ങളിലേക്കും നിര്‍ദ്ദേശം നല്‍കുകയും എല്ലാറ്റിനും വില കുറക്കുകയും ചെയ്തു. പഴയവില: ചായ-150, കട്ടന്‍ ചായ-100 എന്നിങ്ങനെ ആയിരുന്നു. പുതിയവില: ചായ-15, കാപ്പി-20, സാനാക്‌സ്-15 എന്നിങ്ങനെയായി കുറഞ്ഞു. നെടുമ്പാശ്ശേരിയിലും വില ക്രമീകരിച്ചെന്ന് സിയാല്‍ വ്യക്തമാക്കി.
ഇതോടെ ഷാജിക്ക് വെബ്സൈറ്റ് വഴിയും യൂ ട്യൂബില്‍ കാണുന്നവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ് അയക്കുന്നത്. 2019 മാര്‍ച്ചിലാണ് ഷാജി പോരാട്ടം തുടങ്ങിയത്. ഡല്‍ഹിയിലേക്കുളള യാത്രയ്ക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഒരു ചായ കുടിച്ചതാണ് വില കുറക്കല്‍ ചരിത്രത്തിന് വഴിവെച്ചത്. ഒരു ചായ കുടിച്ചതിന് ബില്‍ വന്നപ്പോള്‍ വില 150 രൂപയായിരുന്നു. അന്വേഷിച്ചപ്പോള്‍ മറ്റ് സ്റ്റാളിലും വില മാറ്റമില്ല. കട്ടന്‍ചായയ്ക്ക് വില കുറവുണ്ട്, 100 രൂപ. ചെറിയൊരു കപ്പില്‍ ചൂടുവെള്ളവും ടീ ബാഗിനുമായിരുന്നു ആ വില.
വര്‍ഷങ്ങളായി ഇന്ത്യക്കാരും വിദേശികളുമെല്ലാം കുടിച്ചുപോന്ന ഈ വിഐപി ചായക്ക് തടയിടണമെന്ന് ഇതോടെ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി അയച്ചു. വ്യോമയാന മന്ത്രാലയത്തിനും പരാതി നല്‍കി. ഈ വിഷയത്തില്‍ സുപ്രീം കോടതി വരെ പോയി. കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു. വൈകാതെ വിമാനത്താവള അധികൃതര്‍ വില കുറച്ചുകൊണ്ടുള്ള സുപ്രധാന നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
#Kerala #airport #foodprices #ShajiKodankandy #KPCC #consumerrights #travel #India