പയ്യന്നൂരിൽ സിപിഎം രക്തസാക്ഷി ഫണ്ട് പിരിച്ചതിൽ ക്രമക്കേട്; പോലീസ് കേസെടുക്കണമെന്ന് സണ്ണി ജോസഫ്

 
KPCC President Sunny Joseph addressing media in Kannur.

Photo: Special Arrangement

ADVERTISEMENT

● ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റപത്രം വൈകിക്കുന്നത് പ്രതികളെ സഹായിക്കാൻ.
● അടൂർ പ്രകാശ് ശബരിമലയിലെത്തിയത് ഉന്നതനെന്ന നിലയിൽ; ഇടപെടാൻ അധികാരമില്ല.
● പ്രധാനമന്ത്രിയുടെ സന്ദർശനം നിരാശപ്പെടുത്തി; വികസന പ്രഖ്യാപനങ്ങൾ ഇല്ല.
● കോൺഗ്രസിനെ മാവോയിസ്റ്റ് എന്ന് വിളിക്കുന്നത് തോൽവി ഭയന്ന്.
● സിപിഎമ്മും ബിജെപിയും 'ഒക്കചങ്ങായിമാർ'.

കണ്ണൂർ: (KVARTHA) പയ്യന്നൂരിൽ സി.പി.എം രക്തസാക്ഷി ഫണ്ട് പിരിച്ചതിലെ ക്രമക്കേടിൽ പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. കണ്ണൂർ ഡി.സി.സി ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Aster_MIMS

ജനങ്ങളിൽ നിന്നും പിരിച്ച രക്തസാക്ഷി ഫണ്ടായതിനാലാണ് അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്. ഈ കാര്യം സി.പി.എമ്മിന്റെ ഒരു മുതിർന്ന നേതാവ് തന്നെയാണ് ആരോപിച്ചിരിക്കുന്നത്. ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ഫണ്ട് സുരക്ഷിതം 

വയനാട് ഫണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. കെ.പി.സി.സി അധ്യക്ഷന്റെ പേരിലാണ് ഫണ്ടുള്ളത്. അതിന് കൃത്യമായ കണക്കുണ്ടെന്നും ഭൂമിയുടെ രേഖയും കെ.പി.സി.സി പ്രസിഡന്റിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല കേസും ആഭ്യന്തര വകുപ്പും 

ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണം കണ്ടെടുത്താൽ കേസിന് ബലമുണ്ടാകും. ഈ കാര്യം ഞങ്ങൾ നേരത്തെ പറഞ്ഞതാണ്. അടൂർ പ്രകാശ് ശബരിമലയിലെ ഉന്നതനെന്ന നിലയ്ക്ക് പോറ്റിയെ കണ്ടതു മാത്രമാണ്. സ്വർണക്കൊള്ളയിൽ ഇടപെടേണ്ട അധികാരം അദ്ദേഹത്തിനില്ലെന്ന് നമുക്കറിയാം. പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പാണ് കേസ് അന്വേഷണം നടത്തുന്നത്. ശബരിമല കേസിൽ കുറ്റപത്രം വൈകുന്നത് പ്രതികളെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനം നിരാശപ്പെടുത്തി 

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം പ്രതീക്ഷയ്ക്ക് പകരം നിരാശയാണ് ഉണ്ടാക്കിയത്. ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. പുതിയ വികസന പ്രവർത്തനങ്ങൾ പോലും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ പ്രധാനമന്ത്രി കോൺഗ്രസ് പാർട്ടിയെ രാഷ്ട്രീയപരമായ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉന്നയിച്ച് കടന്നാക്രമിക്കാൻ ശ്രമിച്ചു.

കോൺഗ്രസ് പാർട്ടിയെ മാവോയിസ്റ്റ് പാർട്ടി എന്ന് പറഞ്ഞത് അടിസ്ഥാനരഹിതമാണ്. കോൺഗ്രസ് പാർട്ടി സ്വതന്ത്ര ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ച പാർട്ടിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്ന് കണ്ടാണ് കോൺഗ്രസിനെതിരായ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒക്കചങ്ങായിമാർ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും മുഖ്യശത്രു കോൺഗ്രസാണ്. മുഖ്യമന്ത്രിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ അവർ 'ഒക്കചങ്ങായിമാർ' ആണെന്നും സണ്ണി ജോസഫ് പരിഹസിച്ചു.

വാർത്താ സമ്മേളനത്തിൽ ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ്, നേതാക്കളായ വി.ഒ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി എന്നിവരും പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യു

Article Summary: KPCC President Sunny Joseph demanded a police probe into the alleged embezzlement of the CPM martyr fund in Payyannur. He clarified that the Wayanad fund is safe and criticized the state government for delaying the chargesheet in the Sabarimala gold theft case.

#SunnyJoseph #KPCC #Payyannur #MartyrFund #CPM #Sabarimala #WayanadFund #KeralaPolitics #Kannur

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia