കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാർഥി ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ കൊച്ചി കോൺഗ്രസിൽ കൂട്ടരാജി; സിറ്റിങ് കൗൺസിലർ സ്വതന്ത്ര സ്ഥാനാർഥി

 
Congress workers protesting against candidate list.
Watermark

Photo Credit: Facebook/ Secretary Kochi Municipal Corporation, NSUI - National students union of India

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● വൈറ്റില ബ്ലോക്ക് ഭാരവാഹികളടക്കം നിരവധി പേർ രാജിവെച്ചു.
● യുവാക്കളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കൊച്ചി നോർത്ത് ബ്ളോക്ക് വൈസ് പ്രസിഡൻ്റ് ബാസ്റ്റിൻ ബാബുവും രാജിവെച്ചു.
● 22 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് വ്യാഴാഴ്ച പ്രഖ്യാപിച്ചത്.
● മേയർ സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടേക്കാവുന്ന അഡ്വ. വി കെ മിനിമോൾ പാലാരിവട്ടം ഡിവിഷനിൽ മത്സരിക്കും.
● സിഎംപിക്ക് ജനറൽ സീറ്റായ 61 കോണം ലഭിച്ചു.

കൊച്ചി: (KVARTHA) കോർപ്പറേഷനിൽ രണ്ടാംഘട്ട ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസിൽ പൊട്ടിത്തെറി. ഗിരിനഗർ ഡിവിഷനിൽ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് സിറ്റിങ് കൗൺസിലർ മാലിനി കുറുപ്പും ബ്ലോക്ക് ഭാരവാഹികളും രാജിവെച്ചു. 

ഈ ഡിവിഷനിലേക്ക് മുൻ കൗൺസിലർ പി ഡി മാർട്ടിനെയാണ് പാർട്ടി നേതൃത്വം സ്ഥാനാർഥിയായി അംഗീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട തർക്കം സ്ഥാനാർഥി ചർച്ചകളുടെ തുടക്കംമുതൽതന്നെ ഉയർന്നിരുന്നുവെങ്കിലും ഒടുവിൽ നേതൃത്വം മാർട്ടിനെ അംഗീകരിക്കുകയായിരുന്നു.

Aster mims 04/11/2022

ഇതേത്തുടർന്ന് വൈറ്റില ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോഷി ചെറുപള്ളിൽ, ബ്ലോക്ക് ജനറൽ സെക്രട്ടറി ഐപ്പ് ജോസഫ്, കടവന്ത്ര മണ്ഡലം വൈസ് പ്രസിഡന്റുമാരായ ബിജുരാജ്, ബിനോയ് ബെഞ്ചമിൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രവീൺ, ജോളി ആൻ്റണി എന്നിവരാണ് രാജി സമർപ്പിച്ചത്. 

സ്വതന്ത്ര സ്ഥാനാർഥിയായി ഗിരിനഗർ ഡിവിഷനിൽ മത്സരിക്കുമെന്ന് മാലിനി കുറുപ്പ് അറിയിച്ചു. കൂടാതെ പൊന്നുരുന്നിയിൽ എം എക്സ് സെബാസ്റ്റ്യനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് ബ്ലോക്ക് ഭാരവാഹികളും രാജിക്ക് തയ്യാറായിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നാല്പത് സീറ്റുകൾക്ക് പിന്നാലെ ഇരുപത്തിരണ്ട് സീറ്റുകളിലെ സ്ഥാനാർഥികളെ കൂടിയാണ് വ്യാഴാഴ്‌ച പ്രഖ്യാപിച്ചത്. പത്താം ഡിവിഷൻ രവിപുരത്തേയും അഞ്ചാം ഡിവിഷൻ ചെറളായിയിലേയും സ്ഥാനാർഥികളെ മാത്രമാണ് ഇനി കോൺഗ്രസിന് പ്രഖ്യാപിക്കാനുള്ളത്. 

ചെറളായിയിൽ മുതിർന്ന ബിജെപി വനിതാ നേതാവിനെ കൊണ്ടുവരാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. പ്രഖ്യാപിക്കാനുള്ള രണ്ട് സീറ്റുകളുടെ സസ്പെൻസ് പുറത്തുവിടാറായിട്ടില്ലെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

കോൺഗ്രസിൻ്റെ മേയർ സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടേക്കാവുന്ന അഡ്വ. വി കെ മിനിമോൾ പാലാരിവട്ടം ഡിവിഷനിലും സിറ്റിങ് കൗൺസിലർ ഹെൻട്രി ഓസ്റ്റിൻ വടുതല ഈസ്റ്റ് ഡിവിഷനിലും സ്ഥാനാർഥിയാവും. ലിസ്റ്റിൽ അറുപത് ശതമാനത്തോളം വനിതകളെ പരിഗണിച്ചിട്ടുണ്ടെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. സിഎംപിയെ ഇക്കുറി ജനറൽ സീറ്റിൽ പരിഗണിച്ചു. 61 കോണം സീറ്റിൽ സിഎംപി ജില്ലാ സെക്രട്ടറി പി രാജേഷ് മത്സരിക്കും.

മട്ടാഞ്ചേരി: കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ യുവാക്കളെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് കൊച്ചി കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് കൊച്ചി നോർത്ത് ബ്ളോക്ക് വൈസ് പ്രസിഡൻ്റുമായ ബാസ്റ്റിൻ ബാബു പാർട്ടിയിൽനിന്ന് രാജിവെച്ചു. നോർത്ത് ബ്ളോക്ക് വൈസ് പ്രസിഡൻ്റ് കെ ജി ആൻ്റണിയും രാജിവെച്ചിട്ടുണ്ട്. 

പുതിയ ചെറുപ്പക്കാർക്ക് അവസരം ലഭിക്കുന്നതിനായി സ്വയം മാറാമെന്ന് സമ്മതിച്ചിട്ടും ചെറുപ്പക്കാരെ പരിഗണിക്കാൻ പാർട്ടി നേതൃത്വം തയ്യാറായില്ലെന്ന് ബാസ്റ്റിൻ ബാബു ഡിസിസി പ്രസിഡൻ്റിന് നൽകിയ രാജിക്കത്തിൽ പറയുന്നു. ജനറൽ സീറ്റിൽപോലും നേതാക്കൾക്ക് വേണ്ടപ്പെട്ട സ്ത്രീകളെയാണ് സ്ഥാനാർഥികളാക്കിയത്. 

യുവാക്കളെ അവഗണിച്ച നടപടിയിൽ പ്രതിഷേധിച്ച് പാർട്ടിയുടെ പ്രാഥമികാംഗത്വം രാജിവയ്ക്കുന്നതായി കത്തിൽ പറയുന്നു. വിജയസാധ്യതപോലും പരിഗണിക്കാതെ ജനറൽ സീറ്റുകളിൽ വനിതകളെ തിരുകിക്കയറ്റിയ തെറ്റായ പ്രവണതയ്‌ക്കെതിരേയാണ് തൻ്റെ രാജിയെന്ന് കെ ജി ആൻ്റണി വ്യക്തമാക്കി.

കോൺഗ്രസ് രണ്ടാം പട്ടികയിലെ സ്ഥാനാർഥികൾ

ഡിവിഷൻ നമ്പർ

പേര്

സ്ഥാനാർഥി

13

കതൃക്കടവ്

റിയ ലോറൻസ്

22

പച്ചാളം

ആൽബർട്ട് അമ്പലത്തിങ്കൽ

23

തട്ടാഴം

സിബി ജോൺ

24

വടുതല വെസ്റ്റ്

ജിസ്‌മി ജെറാൾഡ്

25

വടുതല ഈസ്റ്റ്

ഹെൻട്രി ഓസ്റ്റിൻ

30

ഇടപ്പള്ളി

അബ്‌ദുൾ ലത്തീഫ്

31

ചങ്ങമ്പുഴ

സിനി ആനന്ദ്

33

പാലാരിവട്ടം

മിനിമോൾ വി കെ

35

കാരണക്കോടം

നാൻസി റോബിൻ

36

പുതിയറോഡ്

മോളി ചാർളി

43

ഗിരിനഗർ

പി ഡി മാർട്ടിൻ

48

വൈറ്റില ജനത

അനു തങ്കച്ചൻ

58

ഇടക്കൊച്ചി നോർത്ത്

ബിജു അറക്കപ്പാടത്ത്

59

ഇടക്കൊച്ചി സൗത്ത്

ലസിത പീറ്റർ

60

പെരുമ്പടപ്പ്

സജ്‌ന യേശുദാസ്

68

മുണ്ടംവേലി ഈസ്റ്റ്

കെ കെ കുഞ്ഞുമോൻ

69

മുണ്ടംവേലി

ലിസി സുമി

70

മാനാശ്ശേരി

റെക്സി കെ ജെ

72

ചുള്ളിക്കൽ

സെബാസ്റ്റ്യൻ ആന്റണി

74

പനയപ്പിള്ളി

എലിസബത്ത് ജെയിംസ്

75

അമരാവതി

കെ ജി പീറ്റർ

76

ഫോർട്ട്കൊച്ചി

റോസ്മേരി

 

കൊച്ചി കോൺഗ്രസിലെ സ്ഥാനാർഥി നിർണയ വിവാദങ്ങളെക്കുറിച്ചുള്ള ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.

Article Summary: Congress faces internal crisis in Kochi Corporation as sitting councillors and block officials resign over list disputes.

#KochiCorporation #CongressCrisis #KeralaPolitics #LocalElections #MaliniKurup #CandidateList

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script