Criticism | വിവാദങ്ങൾ ഉണ്ടാക്കാനുള്ള ഇടതുതന്ത്രവും മുനമ്പം പ്രശ്നത്തിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ബിജെപി നീക്കവും പാലക്കാട്ടുകാർ തീർത്തുകൊടുത്തെന്ന് കെഎംസിസി
● ഇടതു മുന്നണിയും ബി.ജെ.പിയും സാമൂഹിക ഭിന്നിപ്പിക്കാൻ ശ്രമിച്ചു.
● സുലൈമാൻ മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.
● മക്ക കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ അധ്യക്ഷത വഹിച്ചു.
മക്ക: (KVARTHA) മതേതര ജനാതിപത്യ സമൂഹത്തിനു ആശ്വാസവും സന്തോഷവും നൽകുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് മക്ക കെഎംസിസി എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.
ജനകീയ പ്രശ്നങ്ങളൊന്നും ചർച്ച ചെയ്യാതെ വിവാദങ്ങൾ ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇടതു മുന്നണിയുടെ ഗൂഡലോചനകളും മുനമ്പം വഖഫ് പ്രശ്നങ്ങളെ ഊതി വീർപ്പിച്ചു സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളും പാലക്കാടൻ ജനത തള്ളിക്കളഞ്ഞുവെന്നും വയനാട് ജനത പ്രിയങ്ക ഗാന്ധിക്ക് നൽകിയ നാല് ലക്ഷം വോട്ടിന്റെ വിജയം ഇന്ത്യ മുന്നണിക്ക് കരുത്തു പകരുമെന്നും യോഗം അഭിപ്രായപ്പെട്ടു.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരെഞ്ഞെടുപ്പിലും യുഡിഫിന് ഉജ്വല വിജയത്തിന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രചോദനമാകുമെന്നും യോഗം പ്രസ്താവിച്ചു. മക്ക കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. സുലൈമാൻ മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.
മുസ്തഫ മലയിൽ, നാസർ കിൻസാറ കുഞ്ഞാപ്പ പൂക്കോട്ടൂർ, ഹാരിസ് പെരുവള്ളുർ, മുഹമ്മദ് മൗലവി, എം സി നാസർ, സക്കീർ കാഞ്ഞങ്ങാട്, ഷാഹിദ് പരേടത്ത്, നാസർ ഉണ്യാൽ സംസാരിച്ചു. ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും സിദ്ധിഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.
#KMCC #BJP #LeftFront #KeralaPolitics #UDF #ElectionResults