Controversy | 'പൊതു പരിപാടികളില്‍ ക്ഷണിക്കാറില്ല': ബിജെപിയെ വെട്ടിലാക്കുന്ന ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങി ഖുഷ്ബു
● സഭീകരിക്കാത്ത സംഭാഷണം പുറത്താക്കിയതില്‍ ഖുഷ്ബു പ്രതിഷേധിച്ചു.
● നിയമ നടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം ഖുഷ്ബു പ്രഖ്യാപനം.
ചെന്നൈ: (KVARTHA) ബിജെപി പാര്‍ട്ടിയെ വെട്ടിലാക്കുന്ന ഫോണ്‍ സംഭാഷണം പുറത്തായത് വിവാദമായതിനു പിന്നാലെ മാധ്യമ സ്ഥാപനത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദര്‍. പൊതു പരിപാടികളില്‍ തന്നെ പാര്‍ട്ടി വിളിക്കാറില്ലെന്നും വിളിച്ചാല്‍ തന്നെ അവസാന നിമിഷമാണ് പറയാറുള്ളതെന്നുമാണ് ഖുഷ്ബു ഓഡിയോയില്‍ പറയുന്നത്.
തന്റെ അനുമതി ഇല്ലാതെയാണു സംഭാഷണം റിക്കോര്‍ഡ് ചെയ്തതെന്നും മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യത്തകര്‍ച്ചയാണ് ഇതു കാണിക്കുന്നതെന്നും ഖുഷ്ബു പറഞ്ഞു. തമിഴ് വാര്‍ത്താ ചാനലിലെ മാധ്യമപ്രവര്‍ത്തകനുമായുള്ള ഖുഷ്ബുവിന്റെ സംഭാഷണമാണു പുറത്തായത്.
ബിജെപിയുടെ പരിപാടികളില്‍ കാണുന്നില്ലല്ലോയെന്നും എന്തുകൊണ്ടാണു വിട്ടുനില്‍ക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, തന്നെ ക്ഷണിക്കാറില്ലെന്നും ചിലപ്പോള്‍ അവസാന നിമിഷമാണു പറയുകയെന്നും അവര്‍ മറുപടി നല്‍കുകയായിരുന്നു.
അതേസമയം സംഭാഷണം പുറത്തുവിട്ടതില്‍ ഖുശ്ബു തുറന്നടിച്ചു. സംഭാഷണത്തിലെ ശബ്ദം തന്റേതു തന്നെയാണെന്നും എന്നാല്‍ അനുമതിയില്ലാതെയാണു റിക്കോര്‍ഡ് ചെയ്തതെന്നും ഖുഷ്ബു പറഞ്ഞു. ബിജെപിക്കു വേണ്ടി തുടര്‍ന്നും താന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
#KhushbuSundar, #BJPControversy, #LegalAction, #MediaLeak, #TamilNaduNews, #PoliticsNews