വോട്ടർപട്ടികയിൽ ഒരു പ്രശ്നവുമില്ലെന്ന് കേരളം: കമ്മീഷൻ കൂൾ, രാഷ്ട്രീയക്കാർ ഫ്ലാറ്റ്!

 
Officials and political party representatives at a meeting discussing the voter list in Kerala.

Image Credit: Website/ Election Commission of India

ADVERTISEMENT

  • സംസ്ഥാനത്ത് 27,866,883 വോട്ടർമാർ.

  • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പട്ടിക മേയ് അഞ്ചിന്.

  • 1950 ടോൾ ഫ്രീ നമ്പറിൽ വിവരങ്ങൾ ലഭിക്കും.

  • രാഷ്ട്രീയ പാർട്ടികളുടെ സഹകരണമുണ്ടായി.

  • ബൂത്ത് തലത്തിലും യോഗങ്ങൾ ചേർന്നു.

തിരുവനന്തപുരം: (KVARTHA) വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ അപ്പീൽ സമയപരിധി അവസാനിച്ചപ്പോൾ കേരളത്തിൽ നിന്ന് കാര്യമായ പരാതികളൊന്നും ലഭിച്ചില്ല. സംസ്ഥാനത്തെ മുഴുവൻ ബൂത്തുകളിലും പ്രസിദ്ധീകരിച്ച വോട്ടർപട്ടികയെക്കുറിച്ച് വോട്ടർമാരോ രാഷ്ട്രീയ കക്ഷികളോ ഇതുവരെ പരാതിയൊന്നും ഉന്നയിച്ചിട്ടില്ല. വോട്ടർപട്ടിക സുതാര്യമാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരിവയ്ക്കുന്നതാണ് ഈ പരാതികളില്ലാത്ത അവസ്ഥ.

Aster_MIMS

കഴിഞ്ഞ ജനുവരി ആറിനും ഏഴിനുമായി പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വോട്ടർപട്ടികയിൽ ആക്ഷേപങ്ങളുണ്ടെങ്കിൽ അറിയിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും വോട്ടർമാർക്കും അവസരം നൽകിയിരുന്നു. പരാതികൾ അറിയിക്കുന്നതിന് സംസ്ഥാനത്ത് വിപുലമായ സൗകര്യങ്ങളാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം ഒരുക്കിയിരുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നേരിട്ട് വിളിച്ച സംസ്ഥാനതല യോഗത്തിന് പുറമേ, 14 ജില്ലകളിലായി 28 തവണ ജില്ലാതല യോഗങ്ങളും, റിട്ടേണിംഗ് ഓഫീസർ തലത്തിൽ 196 യോഗങ്ങളും ചേർന്നിരുന്നു. സംസ്ഥാനത്തെ 24668 ബൂത്തുകളിലും ബൂത്ത് ലെവൽ ഓഫീസർമാരും രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരും പങ്കെടുത്ത യോഗങ്ങൾ നടന്നു. ഈ നടപടികളിലൂടെ വോട്ടർപട്ടികയിലെ സുതാര്യത രാഷ്ട്രീയ പാർട്ടികൾക്ക് ബോധ്യപ്പെടുത്താൻ കഴിഞ്ഞതും പരാതികൾ ഇല്ലാതാക്കാൻ സഹായകമായി.

നിലവിൽ കേരളത്തിൽ 27,866,883 വോട്ടർമാരാണുള്ളത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക മേയ് അഞ്ചിന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിലെ വിശദാംശങ്ങൾ 1950 എന്ന ടോൾ ഫ്രീ നമ്പറിൽ നിന്ന് വോട്ടർമാർക്ക് അറിയാൻ കഴിയും.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ! കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.

Summary: Kerala received no major complaints regarding the voter list after the Election Commission's deadline. The commission is satisfied with the transparency, and political parties have remained silent. The state currently has 27,866,883 voters.

#KeralaElections, #VoterList, #ElectionCommission, #NoComplaints, #Transparency, #NilamburBypoll
 

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia